സെന്‍സെക്‌സ് സൂചിക വീണ്ടും 74,000 പിന്നിട്ടു

അപ്രതീക്ഷിത പ്രതിസന്ധികളില്‍ വിപണിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് ശനിയാഴ്ച പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത്.

author-image
anumol ps
Updated On
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: സെന്‍സെക്‌സ് സൂചിക വീണ്ടും 74,000 പിന്നിട്ടു. ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരത്തിലാണ് സൂചികകള്‍ മുന്നേറിയത്. അതേസമയം നിഫ്റ്റി 22,500 കടന്നു. അപ്രതീക്ഷിത പ്രതിസന്ധികളില്‍ വിപണിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് ശനിയാഴ്ച പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത്. 9.15 മുതല്‍ 10വരെയും 11.45 മുതല്‍ 12.40വരെയും രണ്ട് ഘട്ടമായാണ് വ്യാപാരം നടന്നത്.

നിഫ്റ്റി ഓഹരികളില്‍ ഒഎന്‍ജിസി, പവര്‍ഗ്രിഡ്, നെസ്ലെ എന്നിവ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച നാലാം പാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ട ജെഎസ്ഡബ്ല്യു സ്റ്റീല്‍ രണ്ടുശതമാനത്തോളം നഷ്ടം നേരിട്ടിരുന്നു. ആഗോള വിപണികളില്‍ നേട്ടത്തോടെയായിരുന്നു വ്യാപാരം നടന്നത്. ഡൗ ജോണ്‍സ് ഇതാദ്യമായി 40,000ന് മുകളില്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ് പി 500, നാസ്ദാക്ക് എന്നിവയും 1.5 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ വീണ്ടും അറ്റവാങ്ങലുകാരായത് വിപണിക്ക് നേട്ടമായി. എക്സ്ചേഞ്ചില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 1,616.79 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവര്‍ വാങ്ങിയത്.

stock market