ഇന്ത്യന്‍ വിപണി താഴോട്ട്

ഇന്ത്യന്‍ വിപണി വീണ്ടും താഴ്ചയിലായി. കമ്പനികളുടെ മൂന്നാം പാദ വിറ്റുവരവും ലാഭവും കുറഞ്ഞതും കാര്യമായ വരുമാന വളര്‍ച്ച പ്രതീക്ഷിക്കാത്തതും ആഗാേള ആശങ്കകളുമാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്.

author-image
Athira Kalarikkal
New Update
stock market

Representational Image

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണി വീണ്ടും താഴ്ചയിലായി. കമ്പനികളുടെ മൂന്നാം പാദ വിറ്റുവരവും ലാഭവും കുറഞ്ഞതും കാര്യമായ വരുമാന വളര്‍ച്ച പ്രതീക്ഷിക്കാത്തതും ആഗാേള ആശങ്കകളുമാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്.  നിഫ്റ്റി 23,167 ഉം സെന്‍സെക്‌സ് 76,511 വരെയും രാവിലെ താഴ്ന്നു.  ബാങ്ക്, ധനകാര്യ ഓഹരികള്‍ ഇടിവിലായി. നിഫ്റ്റി ബാങ്കും നിഫ്റ്റി ഫിനാന്‍സും 1.4 ശതമാനം ഇടിഞ്ഞു. ഓയില്‍ - ഗ്യാസ്, റിയല്‍റ്റി, ഫാര്‍മ, മെറ്റല്‍, എഫ്എംസിജി മേഖലകള്‍ മാത്രമേ രാവിലെ ഉയര്‍ന്നുള്ളു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നു കാര്യമായ തകര്‍ച്ചയിലായില്ല.

പ്രതീക്ഷകളെ മറികടന്ന റിലയന്‍സിന്റെ മൂന്നാം പാദ റിസല്‍ട്ട് ഓഹരിയെ രാവിലെ മൂന്നു ശതമാനം കയറ്റി. ഓഹരി 1300 രൂപയ്ക്കു മുകളിലായി. വിദേശ ബ്രോക്കറേജുകള്‍ റിലബാങ്കിന്റെ റിസല്‍യന്‍സ് ഓഹരിയുടെ ലക്ഷ്യ വില 1660- 1720 രൂപയായി ഉയര്‍ത്തി. വാങ്ങാനും ശിപാര്‍ശ ചെയ്തു. ആക്‌സിസ് ട്ടിനെ തുടര്‍ന്നു ബ്രോക്കറേജുകള്‍ ലക്ഷ്യ വില താഴ്ത്തി. ഓഹരി അഞ്ചര ശതമാനം ഇടിഞ്ഞു.  പ്രതീക്ഷയിലും മോശമായ വളര്‍ച്ച പ്രതീക്ഷ നല്‍കിയ ഇന്‍ഫോസിസ് ടെക്‌നോളജീസ് ഓഹരി ആറു ശതമാനത്തോളം താഴ്ന്നു.

 ശമ്പളവര്‍ധന ലാഭം കുറയ്ക്കുമെന്ന ആശങ്ക വിപണിക്കുണ്ട്. ടിസിഎസ് അടക്കം ഐടി മേഖല മൊത്തത്തില്‍ താഴ്ന്നു. നിഫ്റ്റി ഐടി സൂചിക രണ്ടര ശതമാനത്തിലധികം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. രൂപ നേരിയ താഴ്ചയില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കയറി 86.56 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.585 രൂപയായി. ഡോളര്‍ സൂചിക 109 ലേക്കു കയറി. ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ബാരലിന് 81.68 ഡോളറിലേക്ക് കയറി.

 

india stock market