വിപണി ഇടിയുന്നു

ബിഎസ്ഇയിലെ എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും വിപണി മൂലധനം 12.4 ലക്ഷം കോടി രൂപ കുറഞ്ഞ് 417.28 ലക്ഷം കോടി രൂപയായി.

author-image
Athira Kalarikkal
New Update
stock market

Representational Image Photograph: (Getty Images)

 

ന്യൂഡല്‍ഹി: വിപണി രാവിലെ തന്നെ ഒരു ശതമാനത്തോളം ഇടിഞ്ഞു.യുഎസ്, ഏഷ്യന്‍ വിപണികളുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണി താഴുന്നത്. നിഫ്റ്റി 23,100ന് താഴെയും സെന്‍സെക്‌സ് 1,049ന് താഴെയുമായി. രൂപയുടെ റെക്കോര്‍ഡ് വിലയിടിവും വിപണിയില്‍ പ്രതിഫലിച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്‍ഡിഗോ ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. സ്പൈസ് ജെറ്റ് ഒന്നര ശതമാനം താഴ്ന്നു. പെയിന്റ് കമ്പനികളും താഴ്ചയിലാണ്. ഗ്യാസ്പ്രോം അടക്കമുള്ള റഷ്യന്‍ എണ്ണ കമ്പനികളുടെ ഓയില്‍ ടാങ്കറുകള്‍ക്കു ഉപരോധം പ്രഖ്യാപിച്ച യുഎസ് നടപടി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളെ ഇടിവിലാക്കി. 

എച്ച്പിസിഎല്‍ ഏഴു ശതമാനം താഴ്ന്നു. ബിപിസിഎല്‍ രണ്ടും ഐഒസി മൂന്നും ശതമാനം താണു. വില കൂടിയതു മൂലമുള്ള നഷ്ടവും ടാങ്കറുകളുടെ വിലക്കു മൂലം എണ്ണ എത്തിക്കാനുള്ള ബുദ്ധിമുട്ടും കമ്പനികള്‍ക്കു പ്രശ്നമാകും. രൂപ റെക്കോര്‍ഡ് ഇടിവിലാണു വ്യാപാരം തുടങ്ങിയത്. 24 പൈസ ഉയര്‍ന്ന് 86.21 രൂപയില്‍ ഡോളര്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.38 രൂപയായി. രാവിലെ തന്നെ അര ശതമാനത്താേളം ഇടിവാണ് രൂപയ്ക്കുണ്ടായത്. അതിനു ശേഷം ഡോളര്‍ 86.32 രൂപ വരെ താഴ്ന്നു. ഡോളര്‍ സൂചിക രാവിലെ കാല്‍ ശതമാനം കുതിച്ച് 109.90 കടന്നു. സ്വര്‍ണം ലോകവിപണിയില്‍ 2687 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 200 രൂപ കൂടി 58,720 രൂപ ആയി.

ബിഎസ്ഇയിലെ എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും വിപണി മൂലധനം 12.4 ലക്ഷം കോടി രൂപ കുറഞ്ഞ് 417.28 ലക്ഷം കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൊമാറ്റോ, എല്‍ & ടി, എം&എം, പവര്‍ ഗ്രിഡ് എന്നിവയില്‍ 555 പോയിന്റ് ആണ് ന്ഷ്ടം. ഒട്ടുമിക്ക മേഖലകളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.

 

indian stock market