രണ്ടാം ദിവസവും നഷ്ടത്തിലേക്ക് വീണ് ഓഹരി വിപണി

ഫാര്‍മ, ഐടി, പ്രൈവറ്റ് ബാങ്ക് ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 1.2 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.

author-image
Prana
New Update
stock market2

തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലേക്ക് വീണ് ഓഹരി വിപണി. സെന്‍സെക്‌സ് 213.12 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 78,058.16 ല്‍ അവസാനിച്ചു. നിഫ്റ്റി 92.95 പോയിന്റ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 23,603.35 ല്‍ ക്ലോസ് ചെയ്തു.
അദാനി പോര്‍ട്ട്സ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടം നേരിട്ടു. ഫാര്‍മ, ഐടി, പ്രൈവറ്റ് ബാങ്ക് ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 1.2 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.

stock market