ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നിര്‍ണായകമെന്ന് ബ്രോക്കറേജുകള്‍. 23 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിമാസ നഷ്ടത്തിലാണ് വിപണി.സാമ്പത്തിക ഉത്തേജനപാക്കേജുകള്‍ പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ട്. ജനുവരിയില്‍ തുടര്‍ച്ചയായ നാലാം മാസവും നഷ്ടത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. 2024 ജൂലൈയിലെ ബജറ്റിന് ശേഷം ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഏകദേശം 7% താഴ്ന്നു. അതിനാല്‍ ഇത്തവണത്തെ ബജറ്റില്‍ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷയെന്ന് ്ബ്രോക്കറേജുകള്‍. ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം തടയുന്നതിനും മാക്രോ ഇക്കണോമിക് സ്ഥിരത നിലനിര്‍ത്തുന്നതും നിര്‍ണായകമാണ്. ക്ഷേമ പദ്ധതി വിഹിതമാണ് ജെഫ്രീസ് പ്രതീക്ഷിക്കുന്നത്. ഇത് സിമന്റ് സെക്ടറിലും ഗ്രാമീണ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് അനുകൂലമായി മാറും. ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ്, ടിവിഎസ് മോട്ടോര്‍ പോലുള്ള ഓഹരികളുടെ മുന്നേറ്റത്തിന് ഇത് വഴിവയ്ക്കുമെന്നും ജെഫ്രീസ് കരുതുന്നു. ഇടത്തരക്കാരുടെ നികുതികളില്‍ ഇളവ് പ്രഖ്യാപിച്ചാല്‍ കണ്‍സ്യൂമര്‍ മേഖലയ്ക്ക് മുന്നേറ്റം നല്‍കും. ജൂബിലന്റ് ഫുഡ്വര്‍ക്ക്സ്, ദേവയാനി ഇന്റര്‍നാഷണല്‍ പോലുള്ള ഓഹരികളിലും അതിന്റെ പ്രതിഫലനമുണ്ടാവും. തൊഴില്‍ സൃഷ്ടി വര്‍ദ്ധിപ്പിക്കുന്ന മേഖലകളെ സഹായിക്കുന്നതിനും സര്‍ക്കാര്‍ ബജറ്റ് വിഹിതം ഉപയോഗിക്കുമെന്ന് ആക്സിസ് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നു. അതേസമയം കോര്‍പ്പറേറ്റ് വരുമാനത്തിലെ ഇടിവ്, യുഎസ് വ്യാപാര നയം, വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ എന്നിവ് വെല്ലുവിളിയായി തുടരാമെന്നും ബ്രോക്കറേജുകള്‍ വ്യക്തമാക്കി