വീണ്ടും ഉണര്‍ന്ന് ഓഹരി വിപണി

വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 81,000 പോയിന്റ് വരെയാണ് ഉയര്‍ന്നത്. 1.24 ശതമാനം മുന്നേറ്റത്തോടെ 80,893 പോയിന്റ് വരെയാണ് മുന്നേറിയത്.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: വീണ്ടും കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി. കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട ഓഹരി വിപണി വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഐടി സ്റ്റോക്കുകളുടെ പിന്‍ബലത്തിലാണ് വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചത്.

വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 81,000 പോയിന്റ് വരെയാണ് ഉയര്‍ന്നത്. 1.24 ശതമാനം മുന്നേറ്റത്തോടെ 80,893 പോയിന്റ് വരെയാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 1.13 ശതമാനം മുന്നേറി നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നു.

ടിസിഎസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. മാരുതി, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നഷ്ടം നേരിട്ടു. നിഫ്റ്റി സ്മോള്‍ക്യാപ്, നിഫ്റ്റി മിഡ്ക്യാപ് ഓഹരികളും നേട്ടത്തിന്റെ പാതയിലാണ്. നിഫ്റ്റി ഐടി സെക്ടറില്‍ മാത്രം 3.41 ശതമാനത്തിന്റെ കുതിപ്പാണ് ദൃശ്യമായത്.

stock markets