തിരിച്ചുകയറി ഓഹരി വിപണി; 1000 പോയിന്റ് പിന്നിട്ട് സെന്‍സെക്‌സ്

ചൊവ്വാഴ്ച 79000ന് മുകളിലാണ് സെന്‍സെക്സില്‍ വ്യാപാരം നടന്നത്. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിവിന് ശേഷം വീണ്ടും തിരിച്ചുകയറി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തിങ്കളാഴ്ച സെന്‍സെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച 79000ന് മുകളിലാണ് സെന്‍സെക്സില്‍ വ്യാപാരം നടന്നത്. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. യുഎസിലെ സാമ്പത്തിക മാന്ദ്യ ഭീതി താല്‍ക്കാലികമായി അകന്നതോടെയാണ് രാജ്യത്തെ വിപണിയും മെച്ചപ്പെട്ട നേട്ടം കൈവരിച്ചത്. 

ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.75 ലക്ഷം ഉയര്‍ന്ന് 448.59 ലക്ഷം കോടിയിലെത്തി. സെന്‍സെക്സിലെ 30 ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടന്നത്. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍.

അതേസമയം, രൂപയുടെ മൂല്യമിടിവ് തുടരുകയാണ്. ഡോളറിനെതിരെ മൂല്യം റെക്കോഡ് താഴ്ചയായ 83.8575 നിലവാരത്തിലെത്തി. 83.8450 ആയിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. ഡോളര്‍ സൂചിക 102.9 ലേക്ക് ഉയര്‍ന്നതോടെ ഏഷ്യന്‍ കറന്‍സികളിലെല്ലാം മൂല്യമിടിവ് പ്രകടമായി.

ആഗോള വിപണിയില്‍ നിന്നുണ്ടായ പ്രതികൂല വാര്‍ത്തകളാണ് തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയെ ബാധിച്ചത്. ഓഹരികളുടെ കൂട്ടക്കുരുതിയില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്ന് 15 ലക്ഷം കോടി രൂപയാണ് ചോര്‍ന്നുപോയത്. ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയ്‌ക്കൊപ്പം ജാപ്പനീസ് സൂചികയായ നിക്കിയും തിരിച്ചുകയറി. 

 

stock market