/kalakaumudi/media/media_files/8wC2REBnvRHX4LXl28Gy.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഇതാദ്യമായി നിഫ്റ്റി 25,100 പോയിന്റ് പിന്നിട്ടു. ഹെല്‍ത്ത് കെയര്‍, ഐടി ഓഹരികളിലെ റാലിയെ തുടര്‍ന്നാണ് നിഫ്റ്റി പുതിയ ഉയരം കുറിച്ചത്. അതേസമയം സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 81,977 നിലവാരത്തിലെത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തമാസം പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇ സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ പ്രധാന സൂചികകളെ മറികടന്ന് കുതിച്ചു. ചില മേഖലകളിലെ ഓഹരികളില്‍ മൂല്യം അമിതമാണെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് മുന്നേറ്റം. നടപ്പ് കലണ്ടര്‍ വര്‍ഷത്തെ നിഫ്റ്റിയുടെ മുന്നേറ്റത്തെ ഇരു സൂചികകളും അനായാസം മറകടന്നു.
എല്‍ടി മൈന്‍ഡ്ട്രീ, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ എന്നീ ഓഹരികളുടെ പിന്തുണയില്‍ ഐടി സൂചിക രണ്ട് ശതമാനം ഉയര്‍ന്നു. ഹെല്‍ത്ത് കെയര്‍ സൂചികയിലെ നേട്ടം ഒരു ശതമാനമാണ്. നിഫ്റ്റി ഫാര്‍മ, എനര്‍ജി സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, നിഫ്റ്റി എഫ്എംസിജി, റിയാല്‍റ്റി സൂചികകള്‍ കൂടുതല്‍ നഷ്ടം നേരിട്ടു. വരുണ്‍ ബീവറേജസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് നഷ്ടത്തില്‍ മുന്നുല്‍. ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിഐഎക്സ് ഒരു ശതമാനം ഉയര്‍ന്ന് 14 നിലവാരത്തിനടുത്തെത്തി.