മുന്നേറി ഓഹരി വിപണി; 82,725 പോയിന്റ് കടന്ന് സെന്‍സെക്‌സ്

നിഫ്റ്റി 27,333 പോയിന്റും സെന്‍സെക്സ് 82,725 പോയിന്റും മറികടന്നു. ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലെത്തി. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ വിപണിയുടെ നേട്ടത്തിന് ഇടയാക്കിയത്.

നിഫ്റ്റി 27,333 പോയിന്റും സെന്‍സെക്സ് 82,725 പോയിന്റും മറികടന്നു. ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. തുടര്‍ച്ചയായി 12-ാം ദിവസമാണ് ഓഹരി വിപണി നേട്ടം രേഖപ്പെടുത്തുന്നത്.

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെയും ടിവിഎസ് മോട്ടോറിന്റെയും വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി. യഥാക്രമം 5 ശതമാനം, 13 ശതമാനം എന്നിങ്ങനെയാണ് വില്‍പ്പന വര്‍ധിച്ചത്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴ്ന്നിരുന്നു. മുന്‍ പാദത്തിലെ 7.8% വളര്‍ച്ചയില്‍ നിന്ന് 6.7 ശതമാനമായാണ് താഴ്ന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. വാഹനവില്‍പ്പന കണക്കുകളും സാമ്പത്തിക വളര്‍ച്ചാനിരക്കും വിപണിയില്‍ പ്രതിഫലിക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

stock market