ഓഹരി വിൽപ്പന 'അതിരുവിട്ടു' ;നന്ദി പറഞ്ഞ് യൂസഫലി

ലുലുവിലും അതിന്റെ അമരക്കാരന്‍ എം എ യൂസഫലിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് ലുലുവിന്റെ ഓഹരി വില്‍പ്പന. ഓഹരി വില്‍പനയിലൂടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് 15000 കോടി രൂപ സ്വരൂപിക്കാനാണ് ലുലു ലക്ഷ്യമിട്ടത്.

author-image
Rajesh T L
New Update
stock.sale

ലുലുവിലും അതിന്റെ അമരക്കാരന്‍ എം എ യൂസഫലിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് ലുലുവിന്റെ ഓഹരി വില്‍പ്പന.ഓഹരി വില്‍പനയിലൂടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് 15000 കോടി രൂപ സ്വരൂപിക്കാനാണ് ലുലു ലക്ഷ്യമിട്ടത്.എന്നാല്‍,അമ്പരപ്പിക്കുന്ന പ്രതികരണമാണ് ഓഹരി വില്‍പ്പനയ്ക്ക് ലഭിച്ചത്. ലുലു റീട്ടെയ്ലിന്റെ ഓഹരികള്‍ക്ക് വേണ്ടി'നിക്ഷേപകര്‍ മാറ്റിവച്ചത് 3 ലക്ഷം കോടി രൂപയാണ്!. എം.എ.യൂ സഫലി എന്ന സംരംഭകനിലും ലുലു എന്ന ബ്രാന്‍ഡിലും ജിസി സി രാജ്യങ്ങള്‍ അര്‍പ്പിച്ച വിശ്വാ സമാണ് ഇതില്‍ നിന്ന് പ്രകടമാകുന്നത്.82,000 പേരാണ് ഓഹരികള്‍ ബുക്ക് ചെയ്തത്.അബുദാബി എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്.

ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വില്‍ക്കാനുദ്ദേശിച്ച ഓഹരി വിഹിതം 25-ല്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തി.ഏറ്റവും ഉയര്‍ന്ന തുകയായ 2.04 ദിര്‍ഹം വിലയായി തീരുമാനിച്ചു.അതെക്കുറിച്ച് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പറയുന്നത്, ഇത്തരത്തില്‍ വലിയ തോതിലുള്ള പ്രതികരണം വിപണിയില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്.ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളും രാജകുടുംബവും തന്നോട് കാണിച്ച വിശ്വാസ്യതയെ കുറിച്ചും യുസഫലി പറയുന്നുണ്ട്. 

ലുലുവിന്റെ എല്ലാ കടങ്ങളും ഓഹരി വില്പനയിലൂടെ അവസാനിക്കും. ബാങ്കില്‍ നിന്ന്  കടമെടുത്തതില്‍ നിന്ന് പലിശ മാത്രം 500 കോടി ദിര്‍ഹമായിരുന്നു. ആ പണം ഇനി ലാഭമായി വിതരണം ചെയ്യാം.

മാത്രമല്ല  ഓഹരി വില്‍പനയിലൂടെ  സ്വരുക്കൂട്ടിയ തുക ഗള്‍ഫ് മേഖലയുടെ വികസനത്തിനായി ഉപയോഗിക്കുമെന്നാണ് യൂസുഫലി വ്യക്തമാക്കിയത്. ഇറാക്ക്, മൊറോക്കോ എന്നീ രാജ്യങ്ങളിലും സഹായങ്ങള്‍ ലഭ്യമാക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ ജനസംഖ്യ കൂടുന്ന പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 100ല്‍ അധികം ഷോപ്പുകളായിരിക്കും വരാന്‍ പോകുന്നത്.  

അതേസമയം ഗള്‍ഫ് സര്‍ക്കാരിന്റെ പൂര്‍ണമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയെന്ന  പ്രസിദ്ധി ലുലു ഗ്രൂപ്പിന് ഭാവിയില്‍ വലിയ തോതിലുള്ള  നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും.5 ശതമാനം ഓഹരിയും കൂടി  വില്‍ക്കാനുള്ള  സമ്മര്‍ദ്ദം  സര്‍ക്കാരില്‍ നിന്നാണ് ലുലു ഗ്രൂപ്പിനുണ്ടായത്. സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്നു തന്നെയാണ് ലുലു നേട്ടങ്ങള്‍ കൈവരിച്ചതും.

കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയെയാണ് പ്രധാനാമയും എടുത്തുപറയേണ്ടത്. ഓഹരികള്‍ വാങ്ങിയവരില്‍ അധികവും ജിസിസി പൗരന്മാര്‍ ആണെന്നും യൂസഫലി പറയുന്നു. റീട്ടെയില്‍ അലോട്‌മെന്റിന്റെ ഭാരവാഹിത്വം അബുദാബി  സ്റ്റോക്ക്  എക്‌സ്‌ച്ചേഞ്ചാണ് വഹിക്കുന്നത്.എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഓഹരി അനുവദിക്കുക.

നവംബര്‍ 14ന് വില്‍പന ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.യൂസഫലി അത് ശരിവയ്ക്കുകയൂം ചെയ്തു.അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഇനി പലിശനിരക്കിലും കുറവുണ്ടാകും.

ഇതോടെ ഓഹരി വിപണിയില്‍  സ്ഥിരതയുണ്ടാകുകയും.എല്ലാം കൊണ്ടും അനുകൂല സാഹചര്യമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും.ഓഹരി വില വര്‍ദ്ധിക്കുന്നതിലൂടെ.യുദ്ധം അവസാനിക്കും.ലുലു ഓഹരി വില്‍പന ഏറ്റെടുത്ത എല്ലാ മലയാളികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. ഓഹരിനിക്ഷേപ മേഖലയില്‍ കൂടുതല്‍ ആളുകളെ കൊണ്ട് വരന്‍  ലുലു ഐപിഒയിലൂടെ സാധ്യമായെന്നും യൂസഫലി പറഞ്ഞു.

stock markets ipo stocks trending stock M A Yusafali Business News stock exchange