/kalakaumudi/media/media_files/2025/10/28/confre-2025-10-28-14-19-06.jpg)
കോഴിക്കോട് : പക്ഷാഘാത ( സ്‌ട്രോക്ക് ) ചികിത്സയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളം ഒരു മാതൃകയാണെന്ന് പ്രമുഖ ന്യൂറോ ഇന്റര്‍വെന്‍സ നിസ് റ്റും സ്വിറ്റ്‌സര്‍ലാന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മുന്‍ ഡെപ്യൂട്ടി ഹെഡുമായിരുന്നഡോ. സാക്കീര്‍ ഹുസൈന്‍പറഞ്ഞു.
സ്‌ട്രോക്ക് ആന്റ്‌റ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ഫൗണ്ടേഷന്‍ (സ്‌നിഫ് ) ആറാമത് വാര്‍ഷിക കോണ്‍ഫെറന്‍സ്, പതിനാലാമത് കേരള ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി കോണ്‍ഫെറന്‍സില്‍( കിന്‍ കോന്‍), മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ അനുകൂല സാഹചര്യമുള്ള കേരളത്തില്‍ ഒരു അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്റര്‍വെന്‍സനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാനുള്ള പരിശ്രമങ്ങള്‍ ഇവിടത്തെ വൈദ്യശാസ്ത്ര രംഗത്തു നിന്നുള്ളവരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സി.ഇ. ഒ ഡോ. ആനന്ത് മോഹന്‍ പൈ ഉദ്ഘാടനം ചെയ്തു.ഡോ. സാള്‍ട്ട് കുള്‍ച്ചര്‍ (സ്വിറ്റ്‌സര്‍ലാന്റ്‌റ് ), ഡോ. വസീം അസീസ് (അബൂദാബി) , ഡോ. അമല്‍ അല്‍ ഹശ്മി(ഒമാന്‍), ഡോ. കെ.എ. സലാം (ബി എം.എച്ച് കോഴിക്കോട്) കിന്‍കോന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. മൊയ്‌നുല്‍ ഹഖ് , ഡോ. സജിത്ത് സുകുമാരന്‍ ( ശ്രീചിത്ര , തിരുവനന്തപുരം), ഡോ. ശ്രീജിത്തേഷ് (നിംഹാന്‍സ് , ബംഗളൂരു), ഡോ. രാജീവ് എം.പി (റിട്ട. കോഴിക്കോട് മെഡിക്കല്‍ കോളജ്), ഡോ. സോമനാഥ് പ്രസാദ് ജെന, ഡോ. ഗൗതം എസ്.പി ( വിംസ്, സേലം), ഡോ. തൃലോചന ശ്രീവാസ്തവ (എസ്.എം. എസ് ജെയ്പൂര്‍ ) , ഡോ. ജേക്കബ് ആലപ്പാട്ട് (ആസ്റ്റര്‍ മിംസ്, കോഴിക്കോട്) എന്നിവര്‍ വിവിധ സെഷനുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ഡോ. മൊയ്‌നുല്‍ ഹഖ് സ്വാഗതവും ഡോ. ആനന്ദ് ആര്‍ വാര്യര്‍ നന്ദിയും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
