ഐടിസി സണ്‍ഫീസ്റ്റിന്റെ സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് വിപണനോദ്ഘാനടച്ചടങ്ങില്‍ ഐടിസി ഫുഡ്സ് ബിസ്‌ക്കറ്റ്സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ
കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് പാലും മുട്ടയും ചേര്‍ന്ന സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് വിപണിയിലിറക്കി. ഇതാദ്യമായാണ് പാലും മുട്ടയും ചേര്‍ന്ന ഒരു ബിസ്‌ക്കറ്റ് വിപണിയിലെത്തുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ ഐടിസി ഫുഡ്സ് ബിസ്‌ക്കറ്റ്സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു.
പോഷണത്തോടൊപ്പം വായില്‍ അലിഞ്ഞുപോകുന്ന തരത്തിലുള്ള രുചിയും സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സിന്റെ സവിശേഷതയാണ്. ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യയിലും പൂര്‍വേന്ത്യയിലും വിപണിയിലെത്തിയിരിക്കുന്ന സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് 5 രൂപ, 10 രൂപ, 30 രൂപ പാക്കറ്റുകളില്‍ ലഭ്യമാണ്.