കൊച്ചി: തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി സാലി എസ് നായര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.