ടാറ്റാ സണ്‍സ് മേധാവിക്ക് ശമ്പളം 155.8 കോടി

ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 15.1 കോടി രൂപയും, കമ്പനിയുടെ അറ്റ ലാഭത്തിന്റെ 0.6 ശതമാനം കമ്മിഷനായി 140.7 കോടി രൂപയും അടക്കം ചന്ദ്രശേഖരന്റെ മൊത്തം പ്രതിഫലം 155.8 കോടിയാണ്.

author-image
Jayakrishnan R
New Update
tata

tata

കൊച്ചി: ടാറ്റ കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും 15 ശതമാനം വര്‍ധന. ഇതോടെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന രാജ്യത്തെ കമ്പനി മേധാവിമാരുടെ ക്ലബ്ബിലായി ചന്ദ്രശേഖരന്‍. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 15.1 കോടി രൂപയും, കമ്പനിയുടെ അറ്റ ലാഭത്തിന്റെ 0.6 ശതമാനം കമ്മിഷനായി 140.7 കോടി രൂപയും അടക്കം ചന്ദ്രശേഖരന്റെ മൊത്തം പ്രതിഫലം 155.8 കോടിയാണ്.

busines