ടാറ്റ ക്യാപിറ്റല്‍ ഐപിഒയ്ക്ക്

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ടാറ്റ ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ള അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ലിസ്റ്റ് ചെയ്യണം.

author-image
Prana
New Update
ipo......

Representational Image

പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെയും റൈറ്റ്‌സ് ഇഷ്യൂവിലൂടെയും ഫണ്ട് ശേഖരിക്കുന്നതിന് അംഗീകാരം നല്‍കിയതായി ടാറ്റ ക്യാപിറ്റല്‍ ബോര്‍ഡ് ചൊവ്വാഴ്ച എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഐപിഒയ്ക്കായി 23 കോടി വരെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യും. വിപണി സാഹചര്യങ്ങള്‍ക്കും നിയന്ത്രണ അനുമതികള്‍ക്കും വിധേയമായി വില്‍പ്പനയ്ക്കുള്ള ഓഫര്‍ നടത്തും. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ടാറ്റ ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ള അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ലിസ്റ്റ് ചെയ്യണം. അതേസമയം, ടാറ്റ ക്യാപിറ്റലിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സ്, എന്‍ബിഎഫ്സി-കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായി നിലനില്‍ക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ആര്‍ബിഐയില്‍ അപേക്ഷ നല്‍കി. ആര്‍ബിഐ കഴിഞ്ഞ മാസം ടാറ്റ സണ്‍സിനെ അപ്പര്‍ ലെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അവരുടെ അപേക്ഷ പരിഗണനയിലാണെന്ന് അറിയിച്ചു. ടാറ്റ ക്യാപിറ്റലിന്റെ ലോണ്‍ ബുക്ക് 2024 സെപ്തംബര്‍ വരെ 1.76 ലക്ഷം കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്

ipo