ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി;  പുതിയ സൗകര്യം ഈ വാഹനങ്ങളില്‍

ലൈഫ്ടൈം ബാറ്ററി വാറണ്ടിക്ക് മികച്ച പ്രതികരണം വാഹന ഉടമകളില്‍ നിന്നും ലഭിച്ചതോടെ കൂടുതല്‍ മോഡലുകളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു.

author-image
Jayakrishnan R
New Update
tata

tata

 

 

മുംബൈ: കര്‍വ് ഇവി, നെക്സോണ്‍ ഇവി മോഡലുകളിലേക്കു കൂടി ലൈഫ്ടൈം ബാറ്ററി വാറണ്ടി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ആദ്യമായി ഹാരിയര്‍ ഇവിയിലാണ് ആജീവനാന്ത ബാറ്ററി പരിരക്ഷ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചത്. ലൈഫ്ടൈം ബാറ്ററി വാറണ്ടിക്ക് മികച്ച പ്രതികരണം വാഹന ഉടമകളില്‍ നിന്നും ലഭിച്ചതോടെ കൂടുതല്‍ മോഡലുകളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു.പുതുതായി കര്‍വ് ഇവിയും നെക്സോണ്‍ ഇവിയും വാങ്ങുന്നവര്‍ക്ക് മാത്രമല്ല നിലവിലെ ഉടമകള്‍ക്കും ഈ ലൈഫ് ടൈം ബാറ്ററി വാറണ്ടിയുടെ സംരക്ഷണം ആസ്വദിക്കാനാവും. കര്‍വ് ഇവിയുടേയും നെക്സോണ്‍ ഇവിയുടേയും 45കിലോവാട്ട് മോഡലിലാണ് ലൈഫ്ടൈം ബാറ്ററി വാറണ്ടി നല്‍കുക. ടാറ്റയുടെ ഏറ്റവും ജനപ്രിയമായ രണ്ട് ഇവി മോഡലുകളിലേക്കാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
പ്രീമിയം ഇവി സാങ്കേതികവിദ്യയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. ഇന്ത്യയിലെ ഇവി സാങ്കേതികവിദ്യ വികസിക്കുന്നതില്‍ ഞങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആശങ്കയില്ലാതെ ഇവി ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതുവഴിയായിരുന്നു ഇത്' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിസിഒ വിവേക് ശ്രീവാസ്തവ പ്രതികരിച്ചു.ഇപ്പോള്‍ ലൈഫ്ടൈം എച്ച്വി(ഹൈ വോള്‍ട്ടേജ്) ബാറ്ററി വാറണ്ടി നല്‍കുന്നതോടെ കര്‍വ് ഇവി, നെക്സോണ്‍ ഇവി ഉപഭോക്താക്കളുടെ ആശങ്കകള്‍ കുറയും. എല്ലാ കര്‍വ് ഇവി, നെക്സോണ്‍ ഇവി ഉടമകള്‍ക്കും ഇത് ആസ്വദിക്കാനാവും. ഇതുവഴി എല്ലാ ടാറ്റ ഇവി ഉപഭോക്താക്കള്‍ക്കും ആശങ്കകളില്ലാത്ത യാത്രയാണ് ഞങ്ങള്‍ ഉറപ്പു നല്‍കുന്നത്' ടാറ്റ മോട്ടോഴ്സിന്റെ ലൈഫ് ടൈം ഇവി ബാറ്ററി വാറണ്ടിയെക്കുറിച്ച് വിശദീകരിച്ച് വിവേക് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.45കിലോവാട്ട് ബാറ്ററിയുള്ള എല്ലാ കര്‍വ് ഇവി, നെക്സോണ്‍ ഇവി ഉടമകള്‍ക്കും ഈ ലൈഫ് ടൈം ബാറ്ററി വാറണ്ടി ആസ്വദിക്കാനാവും. പുതുതായി വാഹനം വാങ്ങുന്നവര്‍ക്കൊപ്പം ഈ മോഡലുകളുടെ നിലവിലെ ഉടമകള്‍ക്കും ബാറ്ററി വാറണ്ടി ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കും. 

 

business auto