/kalakaumudi/media/media_files/2025/08/29/tata-1-2025-08-29-18-44-30.jpg)
പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ യാത്രാ, വിനോദ സഞ്ചാര വിഭാഗത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അവരുടെ പ്രീമിയം യാത്രാ വാഹനമായ 9 സീറ്റര്‍ ടാറ്റ വിംഗര്‍ പ്ലസ് പുറത്തിറക്കി
വിംഗര്‍ പ്ലസ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും വിശാലവും കണകറ്റഡുമായ യാത്രാ അനുഭവം ഈ വാഹനം നല്‍കുന്നു. അതേസമയം കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന കാര്യക്ഷമതയും ലാഭക്ഷമതയും കൈവരിക്കാന്‍ഉപഭോക്താക്കളെ ഇതു പ്രാപ്തമാക്കുന്നു. 20.60 ലക്ഷം രൂപ (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) വിലയുള്ള വാഹനം ഈ വിഭാഗത്തില്‍ രൂപകല്‍പന, സവിശേഷതകള്‍, സാങ്കേതികവിദ്യ എന്നിവയല്‍ പുതുമ പുലര്‍ത്തുന്നു.
ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്റ്റന്‍ സീറ്റുകള്‍, പേഴ്സണല്‍ യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, വ്യക്തിഗത എസി വെന്റുകള്‍, വിശാലമായ ലെഗ് സ്പേസ് തുടങ്ങിയ സെഗ്മെന്റിലെ മുന്‍നിര സവിശേഷതകളോടെയാണ് വിംഗര്‍ പ്ലസിന്റെ വരവ്. വിശാലമായ ക്യാബിനും വലിയ ലഗേജ് കമ്പാര്‍ട്ടുമെന്റും ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നവയാണ്. മോണോകോക്ക് ചേസിസില്‍ നിര്‍മ്മിച്ച ഈ വാഹനം ശക്തമായ സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. അതേസമയം തന്നെ ഒരു കാറിലെന്ന പോലെ യാത്രയും കൈകാര്യം ചെയ്യലും ഡ്രൈവിംഗ് എളുപ്പമാക്കുകയും ഡ്രൈവര്‍മാരുടെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
''യാത്രക്കാര്‍ക്ക് പ്രീമിയം അനുഭവവും ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ മൂല്യവും നല്‍കുന്നതിനായി വിംഗര്‍ പ്ലസ് ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നാണ് പുതിയ വിംഗര്‍ പ്ലസ് അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റും കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ ആനന്ദ് എസ് പറഞ്ഞത്.