/kalakaumudi/media/media_files/2025/11/13/tataaa-2025-11-13-14-04-07.png)
ടാറ്റ മോട്ടോഴ്സിന്റെ വിഭജനം നിക്ഷേപകർക്ക് വളരെ നല്ലരീതിയിൽ ഉള്ള നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
വിഭജനത്തിനു ശേഷം പുതുതായി ലിസ്റ്റ് ചെയ്ത വാഹനങ്ങളുടെയും പാസഞ്ചർ വാഹന വിഭാഗത്തിന്റെയും വിപണി മൂല്യം 2 .7 ലക്ഷം കോടി രൂപ കടന്നു
.ഇത്തരത്തിലുള്ള വിഭജനത്തിനു മുൻപുണ്ടായിരുന്ന ഓഹരി വിലയേക്കാൾ 12 .4 ശതമാനമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത് .
വാണിജ്യ വാഹന വിഭാഗം 28.48 ശതമാനം പ്രീമിയത്തിൽ 335 രൂപ നിരക്കിൽ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തു.
ഇതോടെ മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്സിൽ ഓരോ ഓഹരി കൈവശം വെച്ചവർക്കും പുതുതായി ലിസ്റ്റ് ചെയ്ത ടാറ്റ മോട്ടോഴ്സിന്റെ (വാണിജ്യ വാഹന വിഭാഗം) ഒരു ഓഹരി വീതം ലഭിച്ചു.
വിഭജനത്തിന് മുമ്പുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയായ 660.75 രൂപയേക്കാൾ 12.4 ശതമാനം കൂടുതലാണിത്.
ഓരോ ബിസിനസ്സിനും അതിന്റേതായമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുക ,ഓഹരിയുടമകളുടെ മൂല്യവർധന,ഓരോ സ്ഥാപനത്തിനും സ്വന്തം വളർച്ചാ പദ്ധതികൾക്കനുസരിച്ച് മൂലധനം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവസരം,രണ്ട് വ്യത്യസ്ത വളർച്ച സാധ്യതകൾ പ്രയോജനപ്പെടുത്തൽ. സ്ഥിരതയുള്ള വാണിജ്യ വാഹന വിഭാഗം, അതിവേഗം വളരുന്ന പാസഞ്ചർ വാഹന വിഭാഗം എന്നിങ്ങനെ വളരാനുള്ള സാധ്യത,എന്നിവയാണ് വിഭജനം കൊണ്ട് ലക്ഷ്യമിടുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
