ഇവി പദ്ധതിയുമായി ടാറ്റ

ആറ് ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായും (സി.പി.ഒ.) രണ്ട് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

author-image
Athira Kalarikkal
New Update
ev charging station

Representational Image

കൊച്ചി: ഇന്ത്യയില്‍ 22000 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുത്ത് ടാറ്റ. ആറ് ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായും (സി.പി.ഒ.) രണ്ട് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിക്കാനും മികച്ച രീതിയില്‍ മാനേജ് ചെയ്യാനുമാണ് തീരുമാനം. ഇന്ത്യന്‍ റോഡുകളില്‍ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍.

വൈദ്യുത വാഹനങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നതിന് ടാറ്റ പവറുമായി ചേര്‍ന്ന് ടാറ്റ ഇ.വി റൂഫ്ടോപ്പ് സോളാര്‍ സംവിധാനം ഉപയോഗിക്കുന്ന സംയോജിത സാമ്പത്തിക പാക്കേജ് അവതരിപ്പിക്കും. 20 ശതമാനം ഉപയോക്താക്കള്‍ മേല്‍ക്കൂര സോളാര്‍ സ്ഥാപിച്ചതായി പഠനത്തില്‍ കണ്ടെത്തി.

 93 ശതമാനം വൈദ്യുതവാഹനങ്ങളും വീട്ടില്‍ നിന്നാണ് ചാര്‍ജ് ചെയ്യുന്നത്. പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാസൗകര്യങ്ങളുടെ വര്‍ദ്ധിക്കുന്ന സ്വീകാര്യതയെ പ്രയോജനപ്പെടുത്തുകയാണ് ടാറ്റാ ഇ.വിയുടെ ലക്ഷ്യം.

 

tata power TATA