ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശ്ശൂരിലെ കുട്ടനെല്ലൂര്‍ എന്നിവിടങ്ങളിലായി പുതിയ രണ്ട് ഇ.വി സ്റ്റോറുകള്‍ തുറന്നു. ഇതോടെ കേരളത്തില്‍ മാത്രം, ടാറ്റയുടെ പ്രേത്യേക ഇ.വി സ്റ്റോറുകളുടെ എണ്ണം നാലായി
5200 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്റ്റോറില്‍, വില്പനക്ക് പുറമെ സര്‍വീസ് , സ്‌പേര്‍ പാര്‍ട്‌സ് സൗകര്യങ്ങള്‍ക്കായി പത്ത് പ്രത്യേക സര്‍വീസ് വര്‍ക്ക് ഷോപ്പ് ബേയും ഒരുക്കിയിട്ടുണ്ട്. ഇ.വി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗത വാഹന വില്‍പ്പനയ്ക്കപ്പുറം ഉയര്‍ന്ന നിലവാരത്തില്‍ ഉള്ള റീട്ടെയില്‍ അനുഭവം നല്‍കുന്നവനായി ക്രമീകരിച്ചിരിക്കുകയാണ് ടാറ്റയുടെ എല്ലാ ഇ.വി സ്റ്റോറുകളും.