ഐപിഒയ്ക്ക് ഒരുങ്ങി ടി. ബി. ഒ ടെക് ലിമിറ്റഡ്

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 875 രൂപ മുതല്‍ 920 രൂപവരെയാണ് വിലനിലവാരം.

author-image
anumol ps
New Update
tbo

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ടി.ബി.ഒ ടെക് ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. മെയ് എട്ടിന് ആരംഭിക്കുന്ന ഐപിഒ പത്തിന് സമാപിക്കും. 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 12,508,797 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 875 രൂപ മുതല്‍ 920 രൂപവരെയാണ് വിലനിലവാരം. കുറഞ്ഞത് 16 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 16 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ipo tbo tek limited