ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റി അയച്ചത് 2.6 ലക്ഷം ടണ്‍ തേയില. ഇതുവഴി 6843.13 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ലഭിച്ചത്. മുന്‍ വര്‍ഷം 2.41 ലക്ഷം ടണ്‍ തേയില കയറ്റുമതി ചെയ്ത് 6,582.14 കോടി രൂപ നേടിയ സ്ഥാനത്താണിത്. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം തേയില കയറ്റുമതി ഉയരാന്‍ സാധ്യത കുറവാണെന്നാണ് വിവരം. ഇത്തവണ ഉത്പാദനം കുറഞ്ഞത് വിപണിയെ ബാധിച്ചിരുന്നു.
യു.എ.ഇ.യാണ് പ്രധാനമായും ഇന്ത്യന്‍ തേയിലയുടെ ആവശ്യക്കാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,088.08 കോടി രൂപയുടെ തേയിലയാണ് യു.എ.ഇ. വാങ്ങിയത്. 40,701 ടണ്ണാണ് കയറ്റുമതി. ഇറാന്‍ (733.12 കോടി), യു.എസ്. (642.99 കോടി), റഷ്യ (639.09 കോടി) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. യു.എ.ഇ. ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് മുന്‍ വര്‍ഷത്തെക്കാള്‍ കയറ്റുമതി കുറഞ്ഞിട്ടുണ്ട്.