/kalakaumudi/media/media_files/2025/09/20/img-20250920-wa0020-2025-09-20-18-47-56.jpg)
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചർ എപിക് ഷോറും ഉദ്ഘാടനം ബഹു.പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ്, എ.കെ. ഷാജി (ചെയർമാൻ, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) പ്രശസ്ത സിനിമാ താരങ്ങളായ മഞ്ജു വാര്യർ (മൈജി ബ്രാൻഡ് അംബാസഡർ), കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഹാനി ഷാജി, അനീഷ് സി.ആർ (ചീഫ് ഓപ്പറേറ്റിങ് ഓഫീസർ), മുഹമ്മദ് റബിൻ (അസി. ജനറൽ മാനേജർ), മുഹമ്മദ് ഫെബിൻ (റീജിയണൽ മാനേജർആക്‌സസറീസ് സെയിൽ) തുടങ്ങിയവർ സമീപം
കോഴിക്കോട് : കോഴിക്കോടിന് ഏറ്റവും വലിയ കളക്ഷനും ലൈവ് എക്സ്പീരിയൻസും ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ എപിക് ഫ്യൂച്ചർ ഷോറൂമുമായി മൈജി. കോഴിക്കോട് തൊണ്ടയാട് ആരംഭിച്ച എപിക് ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം ബഹു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് , എ.കെ. ഷാജി (ചെയർമാൻ, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) , സിനിമാതാരങ്ങളായ മഞ്ജുവാര്യർ (മൈജി ബ്രാൻഡ് അംബാസഡർ), കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
സാധാരണ ഷോപിംഗിൽനിന്ന് വ്യത്യസ്ഥമായി ഷോറൂമിൽ ഓരോ ഉത്പന്നവും എക്സ്പീരിയൻസ് ചെയ്ത് ഷോപിംഗ് നടത്താൻ കഴിയുന്ന മറ്റൊരിടത്തുമില്ലാത്ത സൗകര്യമാണ് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ടെക്നോളജിയുടെയും, ഗ്ലോബൽ ബ്രാന്റുകളുടെയും ഏറ്റവും വലിയ കളക്ഷനുകളുള്ള ഒരു അൾട്ടിമേറ്റ് എക്സ്പീരിയൻസ് ഹബ്ബായിട്ടാണ് ഈ എപിക് ഷോറൂം എത്തിയിരിക്കുന്നത്.
കോഴിക്കോട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പുതുമകൾക്കൊപ്പം ലോകോത്തര ഷോപ്പിങ് അനുഭവമാണ് എപിക് ഷോറൂം സമ്മാനിക്കുന്നത്. ലോകത്തിലെ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള പുതിയ ഉത്പന്നങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്നതിനൊപ്പം പ്രീമിയം സർവീസും വേൾഡ് ക്ലാസ്സ് ആമ്പിയൻസുമാണ് മൈജി ഫ്യൂച്ചർ എപിക് ഷോറൂം നൽകുന്നതെന്നും, എക്സ്ട്രാ ഓർഡിനറി അനുഭവം സമ്മാനിച്ചുകൊണ്ട് ഭാവിയിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്കും എപിക് ഷോറൂമുകളുമായി മൈജി എത്തുന്നതായിരിക്കുമെന്നും മൈജിയുടെ ചെയർമാൻ എ. കെ ഷാജി പറഞ്ഞു.
പ്രൊഡക്ടുകളുടെ ലൈവ് എക്സ്പീരിയൻസ് സൗകര്യത്തിനൊപ്പം മോഡുലാർ കിച്ചൻ ലൈവ് എക്സ്പീരിയൻസും ഇവിടെ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു. കൂടാതെ ഗെയിമിങ് ലാപ്ടോപ് പോലുള്ളവ കസ്റ്റമേഴ്സിന് ഗെയിമിങ് സ്റ്റേഷനിൽ എക്സ്പീരിയൻസ് ചെയ്ത് സ്വന്തമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള ലൈവ് എക്സീപിരിയൻസ് എപിക് ഷോറൂമിൽ മാത്രം ലഭിക്കുന്ന പ്രത്യേകതയാണ്.
ലോകോത്തര പ്രൊഡക്ടുകൾ ഏറ്റവും ആദ്യം കേരളത്തിന് സമ്മാനിക്കുന്ന മൈജിയുടെ 20ാം വാർഷികത്തിൽ 140ാ മത്തെ ഷോറൂമാണ് ഈ എപിക് ഷോറൂമിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. 45000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 12000 ചതുരശ്ര അടി പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. ദുബായ് പോലുള്ള വൻകിട നഗരങ്ങളിലെ നിലവാരത്തിലും മാതൃകയിലുമാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. മാളുകളിലേതുപോലുള്ള ഷോപിങ് അനുഭവം ഇവിടെനിന്ന് കസ്റ്റമേഴ്സിന് ലഭിക്കുന്നു. ഈ വിശാല ഷോറൂമിൽ രണ്ട് ഫ്ളോറുകളിലായി സ്മാർട്ഫോണുകൾക്കൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ആക്സസറീസ്, ഐ ടി & പേഴ്സണൽ കെയർ ഉൽപന്നങ്ങൾ, സെക്യൂരിറ്റി സിസ്റ്റംസ്, കസ്റ്റം മേഡ് കമ്പ്യൂട്ടറുകൾ, ഹോം & ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് തുടങ്ങിയവ ലഭ്യമാണ്.
നിലവിൽ മൈജിയിൽ അയ്യായിരത്തിന് മുകളിൽ ജീവനക്കാരുണ്ട്. ചുരുങ്ങിയത് 200 പേർക്കുള്ള തൊഴിൽ അവസരമാണ് പുതിയ എപിക് ഷോറൂമിൽ ഒരുങ്ങിയിരിക്കുന്നത്. 2006ൽ നാല് ജീവനക്കാരുമായി മാവൂർ റോഡിൽ ത്രി ജി മൊബൈൽ വേൾഡ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണ് കേരളത്തിലുടനീളം 140 ഷോറൂമുകൾ എന്ന വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
3 ജി മൊബൈൽ വേൾഡിനും മൈജിക്കും മൈജി ഫ്യൂച്ചറിനും തുടക്കം കുറിച്ചത് കോഴിക്കോട് നിന്നാണ്. അതിനാൽ തന്നെയാണ് ആദ്യത്തെ എപിക് ഷോറൂമും കോഴിക്കോട് തന്നെ ആരംഭിച്ചത്. മൈജിയെ മൈജിയാക്കിയ കോഴിക്കോടിന് ഏറ്റവും വലിയ കളക്ഷനും പുതുമ നിറഞ്ഞ എക്സ്പീരിയൻസും ഒരുക്കി ഏറ്റവും വലിയ എപിക് ഷോറൂം സമ്മാനിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്ന് മൈജി ചെയർമാൻ എ കെ ഷാജി കൂട്ടിച്ചേർത്തു.
വൈകാതെ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും എപിക് ഷോറൂമിന് തുടക്കം കുറിക്കുന്നതിനൊപ്പം കേരളത്തിലെ മറ്റ് ജില്ലകളിലേക്കും ഷോറൂം വ്യാപിപ്പിക്കും. ഇതിന് പുറമെ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും എപിക് ഷോറൂമുകൾ ആരംഭിക്കാൻ മൈജി ലക്ഷ്യമിടുന്നു. തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് മൈജി കേരളത്തിന് പുറത്ത് ആദ്യമായി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്.
2026ൽ 30 ഷോറൂമുകൾക്ക് കൂടി മൈജി പുതിയതായി തുടക്കം കുറിക്കും. ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജി ഏറ്റവും ആദ്യം ഏറ്റവും കുറഞ്ഞ വിലയിൽ എല്ലാവരിലേക്കും ലഭ്യമാക്കുക എന്നതാണ് മൈജി ലക്ഷ്യംവെക്കുന്നത്.
എപിക് ഷോറൂമിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ്സ് ഓണം സീസൺ 3 യുടെ ഏഴാമത്തെ നറുക്കെടുപ്പും നടന്നു. കാറുകൾ, സ്‌കൂട്ടറുകൾ, ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ്, ഗോൾഡ് കോയിൻ, ഇന്റർനാഷണൽ ട്രിപ്പ് തുടങ്ങിയവ ലഭിച്ച 4 ഭാഗ്യശാലികളെ വീതം തിരഞ്ഞെടുത്തു. മൈജി ഓണം മാസ്സ് ഓണം സീസൺ 3 യുടെ ഭാഗമായി ഇതുവരെ 18 പേർ കാറുകളും, 15 പേർ സ്‌കൂട്ടറുകളും 16 പേർഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും, 14 പേർ ഒരു പവൻ വീതം ഗോൾഡ് കോയിനും, 12 ദമ്പതികൾ ഇന്റർനാഷണൽ ട്രിപ്പും നേടി. 25 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഈ ഓണക്കാലത്ത് മൈജി ഒരുക്കിയത്. 45 ദിവസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ അർഹരായവരുടെ കൈകളിലെത്തിക്കുന്നു എന്നത് മൈജിയുടെ മാത്രം പ്രത്യേകതയാണ്. ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഇന്ത്യയിലെ തന്നെ സമ്പൂർണ സ്മാർട്ട്ഫോൺ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ലയൻസസ് സൊലൂഷനായി മൈജി മാറിയിരിക്കുകയാണ്.