പൊന്ന് കൊണ്ട് പൊന്നും വിലയുള്ള നേട്ടം കൊയ്ത ഭീമയുടെ അമരക്കാരന് 80ന്റെ നിറവ്

അപൂർവ പ്രതിഭാശാലികളിൽ ഒരാളാണ് ഭീമ ജുവലറിയുടെ ഇപ്പോഴത്തെ ചെയർമാൻ ഡോക്ടർ ബി. ഗോവിന്ദൻ. അദ്ദേഹത്തിന്റെ ജീവിത വിജയം അത്തരത്തിൽ ഒന്നാണ്.

author-image
Anitha
New Update
sdjsdkksd

തിരുവനന്തപുരം : പ്രശസ്തിയുടെ കൊടുമുടിയിൽ എന്നും നിലനിൽക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീർഘ നാളത്തെ പരിശ്രമം അതിനാവശ്യമാണ്. കഴിഞ്ഞ 90 വർഷത്തിലേറെയായി തലമുറകൾ കൈമാറി വന്ന സ്വർണ വ്യാപാരം യാതൊരു വിധത്തിലുമുള്ള കോട്ടവും തട്ടാതെ സംരക്ഷിക്കാനും വിപണിയിൽ അതിനു നേതൃതം നൽകാൻ കഴിയുന്ന അപൂർവ പ്രതിഭാശാലികളിൽ ഒരാളാണ് ഭീമ ജുവലറിയുടെ ഇപ്പോഴത്തെ ചെയർമാൻ ഡോക്ടർ ബി. ഗോവിന്ദൻ. അദ്ദേഹത്തിന്റെ ജീവിത വിജയം അത്തരത്തിൽ ഒന്നാണ്. ഇന്നലെ 80 വർഷം പൂർത്തിയാകുമ്പോഴും തന്റെ കർമ്മ മേഖലയിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം.

1944 ആലപ്പുഴയിൽ ഭീമാ ജൂവലറിയുടെ സ്ഥാപകൻ ഭീമാ ഭട്ടരുടെയും വനജ ഭട്ടരുടെയും മൂന്നമത്തെ മകനായി പി. ഗോവിന്ദൻ ജനിച്ചു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ ഗോവിന്ദൻ കൊളമ്പോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ഭീമാ ജൂവലറിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സ്‌ക്യൂട്ടീവ് ആയി തന്റെ കരിയർ ആരംഭിച്ച ഗോവിന്ദൻ തന്റെ പരിശ്രമത്തിനു ഒടുവിൽ ഭീമയുടെ ചെയർമാനാണ്. പ്രതി വർഷം 1600 കോടിയിൽ അധികം വിറ്റു വരവുള്ള ഭീമ ഗ്രൂപ്പ് ഒരു മൾട്ടി ഔട്ട്ലറ്റ് ആയി വളർന്നു.

ബിസിനസ് മേഖലയിലെ അദ്ദേഹത്തിന്റെ വൈവിധ്യവും ജൂവലറി സമൂഹത്തിനോടുള്ള അഭിനിവേശവും അദ്ദേഹത്തെ മേഖലയിൽ നിരവധി നേട്ടങ്ങൾ കൊയ്യാൻ സഹായിച്ചു. 2001 ഇന്ത്യയിൽ ആദ്യത്തെ എസ് 9001 സർട്ടിഫൈഡ് ജൂവലറിയായി ഭീമ.

സ്വത്തിന്റെ യഥാർത്ഥ വിലയറിയാൻ ആളുകളെ സഹായിക്കുന്ന ബാർകോഡ് സംവിധാനവും റേറ്റ് കാർഡ് സംവിധനവും അവതരിപ്പിച്ചത് ഭീമയാണ്. ടിഎം സ്ഥാപിച്ച ആദ്യത്തെ ജൂവലറി റീട്ടെയിൽ ട്ട്ലൈറ്റും ഭീമയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നതും ഭീമയാണ്.

ഇതിനു പുറമെ കേരള സർക്കാരിന്റെ ടൂറിസം വകുപ്പ് നടത്തുന്ന ഗ്രാൻഡ് കേരള ഹോപ്പിങ് ഫെസ്റ്റിവലി ഒന്നാം സ്ഥാനവുമായി വർഷങ്ങളായി ഭീമ നിലനിന്നു പോകുന്നു. ഇതിന്റെ ഒക്കെ പിന്നിൽ പി ഗോവിന്ദൻ എന്ന വ്യക്തിയുടെ ബുദ്ധിയാണ്.

തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന മികച്ച പരിരക്ഷയും സേവനവും ഭീമയെ മറ്റേത് സ്ഥപനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ ജൂവലറി മാഗസിൻ ആയ ആർട്ട് ഓഫ് ജൂവലറി അതിന്റെ 2014 ജനുവരിയിലെ വാർഷിക പതിപ്പിൽ ഇന്ത്യൻ രത്ന ആഭരണ വ്യവസായത്തിലെ 50 മികച്ച ബിസിനസ് മേധാവികളിൽ ഒരാളായി ഡോക്ടർ ബി ഗോവിന്ദനെ തിരഞ്ഞെടുത്തിരുന്നു.

bheema jewellery bheemajewellers