വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു

ഹെൽത്ത്കെയർ, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ എന്നിവ 1.5-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ടെലികമ്മ്യൂണിക്കേഷൻ, റിയാലിറ്റി എന്നിവ 0.15-0.25 ശതമാനം ഇടിഞ്ഞു

author-image
Prana
New Update
stock market2
ആഭ്യന്തര വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിനമാണ് സൂചികകൾ നേട്ടം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 609.86 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്ന് 74,340.09 എന്ന ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 207.40 പോയിന്റ് അഥവാ 0.93 ശതമാനം ഉയർന്ന് 22,544.70 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു.സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സ്, എൻ‌ടി‌പി‌സി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻ‌സെർവ്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമസ്യൂട്ടിക്കൽസ്, അദാനി പോർട്ട്സ് ആൻഡ് സെസ്, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ബജാജ് ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നി ഓഹരികൾ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.സെക്ടറൽ സൂചികകളിൽ പവർ , ഹെൽത്ത്കെയർ, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ എന്നിവ 1.5-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ടെലികമ്മ്യൂണിക്കേഷൻ, റിയാലിറ്റി എന്നിവ 0.15-0.25 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾക്യാപ് സൂചിക 1.6 ശതമാനവും ഉയർന്നു.05:45 PM

 

market