/kalakaumudi/media/media_files/2024/12/21/cLginbRa2W3HXPUP4EaB.jpg)
Representational Image Photograph: (Getty Images)
ഓട്ടോ, ഫാര്‍മസ്യൂട്ടിക്കല്‍, ഫിനാന്‍ഷ്യല്‍, എഫ്എംസിജി ഓഹരികളില്‍ വില്‍പ്പന ശക്തമായതോടെ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 424.90 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 75,311.06 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 117.25 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 22,795.90 ല്‍ ക്ലോസ് ചെയ്തു.
ടാറ്റ സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, സൊമാറ്റോ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാടെക് സിമന്റ് എന്നി ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 13 പ്രധാന സൂചികകളില്‍ 12 എണ്ണവും ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റല്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സൂചിക ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.32 ശതമാനവും , നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 0.70 ശതമാനം ഇടിഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
