/kalakaumudi/media/media_files/2025/01/18/KJHfJYMN7eCTVy1gJ7mt.jpg)
Representational Image Photograph: (istock)
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 72.56 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 74,029.76 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 27.40 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 22,470.50 ല്‍ അവസാനിച്ചു. സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഓഹരി 5 ശതമാനം ഉയര്‍ന്നു. ടാറ്റ മോട്ടോഴ്സ്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് പ്രധാനമായി നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. ഇന്‍ഫോസിസ് 4 ശതമാനത്തിലധികം ഇടിഞ്ഞു. ടെക് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സൊമാറ്റോ, എസ്ബിഐ എന്നി ഓഹരികള്‍ 1 മുതല്‍ 3 ശതമാനം വരെ നഷ്ടത്തില്‍ അവസാനിച്ചു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ബാങ്ക്, ഫാര്‍മ എന്നിവ 0.5 ശതമാനം വീതം ഉയര്‍ന്നു. അതേസമയം മെറ്റല്‍, ഐടി, റിയല്‍റ്റി, ടെലികോം, പിഎസ്യു ബാങ്ക്, മീഡിയ എന്നിവ 0.5 മുതല്‍ 3 ശതമാനം വരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു.