/kalakaumudi/media/media_files/2026/01/20/eiikez212905-2026-01-20-18-16-53.jpg)
കണ്ണൂർ മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്ന ചടങ്ങിൽ മൈജി ക്രിസ്മസ് ബമ്പർ സെയിൽ നറുക്കെടുപ്പ് ഹണി റോസ് നിർവ്വഹിക്കുന്നു. രതീഷ് കുട്ടത്ത് (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - സെയിൽസ് & സർവീസ് ) സമീം(റീജിയണൽ ബിസിനസ് മാനേജർ), അഭിലാഷ് ആനന്ദ് (ബിസിനസ് ഡെവലപ്മെന്റ് മാനേജർ) , പവനേഷ് (ബ്രാഞ്ച് മാനേജർ), ശ്രീലേഷ് (റീജിയണൽ മാനേജർ) എന്നിവർ സമീപം.
കോഴിക്കോട് : ക്രിസ്മസ് കാലത്ത് കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ച അനവധി നിരവധി ഭാഗ്യസമ്മാനങ്ങളുമായെത്തിയ മൈജി ക്രിസ്മസ് ബമ്പറിന്റെ അവസാനഘട്ട നറുക്കെടുപ്പ് കണ്ണൂർ മൈജി ഫ്യൂച്ചറിൽ നടന്നു. പ്രശസ്ത സിനിമാതാരം ഹണി റോസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ക്രിസ്മസ് ബമ്പർ സമ്മാനമായ 10 ലക്ഷം രൂപ റാഷിഫ് റഹ്‌മാൻ കെ എച്ച് ( മൈജി ഫ്യൂച്ചർ, ഇടപ്പള്ളി) സ്വന്തമാക്കി. കൂടാതെ ഏസി, മൊബൈൽ , ടാബ്ലറ്റ്, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ തുടങ്ങിയ സമ്മാനങ്ങളും ലഭിച്ച ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. വിവിധ ഘട്ടങ്ങളിലായി കേരളമൊട്ടാകെ നടന്ന ക്രിസ്മസ് ബമ്പർ നറുക്കെടുപ്പുകളിലൂടെ നിരവധി ഭാഗ്യശാലികൾ സമ്മാനങ്ങൾ സ്വന്തമാക്കിയിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
മൈജി ഓണം മാസ് ഓണം സീസൺ 3 യ്ക്ക് കസ്റ്റമേഴ്‌സിന്റെ ഇടയിൽനിന്ന് ലഭിച്ച പ്രോൽസാഹനമാണ് ക്രിസ്മസ് ബമ്പറിലേക്ക് നയിച്ചതെന്ന് മൈജി ഒഫിഷ്യൽസ് പറഞ്ഞു. ആകെ 25 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിരുന്നു മൈജി ഓണം മാസ് ഓണം സീസൺ 3 യിലൂടെ ഒരുക്കിയിരുന്നത്. ഇതിൽ ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്ക് 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ തുടങ്ങിയവ കോട്ടയത്ത് നടന്ന ചടങ്ങിൽ ഡിസംബർ 20 ന് സമ്മാനിച്ചിരുന്നു.
ചടങ്ങിൽ ലോകപ്രശസ്ത സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ റെനോ 15 സീരീസ് 5ജിയുടെ ഫസ്റ്റ് സെയിലും നടന്നു. ഇതിന്റെ ഭാഗമായി അന്നെദിവസം ഒരുക്കിയ ലക്കി ഡ്രോ കോണ്ടസ്റ്റിലൂടെ തിരഞ്ഞെടുത്തവർക്ക് ഓപ്പോ സ്മാർട്ട് ഫോൺ, 32' ടിവി, ബ്ലൂടൂത്ത് സ്പീക്കർ, സ്മാർട്ട് വാച്ച്, വയർലെസ്സ് ഹെഡ് ഫോൺ, കെടിഎഫ് കോംബോ എന്നിവ സമ്മാനമായി ലഭിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
