തിരുവനന്തപുരം: തോന്നയ്ക്കലില്‍ 7.48 ഏക്കറില്‍ 6 കോടിരൂപ ചെലവിട്ടു വികസിപ്പിച്ച കിന്‍ഫ്ര മിനി വ്യവസായപാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും.നാളെ 2 മണിക്ക് മന്ത്രി പി.രാജീവാണ് ഉദ്ഘാടനം ചെയ്യുക. വി.ശശി എം.എല്‍എ അധ്യക്ഷനാകും.
പൂര്‍ണ്ണമായി സംരംഭകര്‍ക്കായി അനുവദിച്ചു കഴിഞ്ഞ പാര്‍ക്കില്‍ ഭക്ഷ്യസംസ്‌കരണം കടലാസ് അധിഷ്ഠിത വ്യവസായം, ഫര്‍ണിച്ചര്‍, ഹാര്‍ഡ് വെയര്‍, പ്രതിരോധം, എയ്റോസ്പേസ് വിഭാഗങ്ങളിലെ 18 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുക. 50 കോടി രൂപയുടെ നിക്ഷേപമുള്ള പാര്‍ക്കില്‍ 350 പേര്‍ക്കു തൊഴില്‍ ലഭ്യമാകും.