രാവിലെ 9.30ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയിലെത്തിയ സ്വര്‍ണം രണ്ടു മണിക്കൂറിനുള്ളില്‍ താഴ്ന്നു

ഇത് സര്‍വകാല റെക്കോഡ് വിലയാണ്. എന്നാല്‍ പിന്നീടാണ് രൂപയുടെ വിനിമയ നിരക്കില്‍ മാറ്റംവന്നത്. ഇതാണ് സ്വര്‍ണവിലയിലും വഴിത്തിരിവായത്.

author-image
Biju
New Update
afsd

Rep. Img.

കൊച്ചി: ഒരു ലക്കും ലഗാനുമില്ലാതെയാണ് ഇന്ന് സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചില്‍ കണ്ടത്. ഒരുതരത്തില്‍ പറഞ്ഞാല്‍ രാവിലെ വീട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങാനിറങ്ങിയവര്‍ക്ക് നഷ്ടക്കണക്കാണ് പറയാനുണ്ടായിരുന്നത്. എന്നാല്‍ ഉച്ചയ്ക്കാകട്ടെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടയതോടെ ലാഭത്തില്‍ പര്‍ച്ചേസ് നടത്താനുമായി. 

രാവിലെ 9.30ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയിലെത്തിയ സ്വര്‍ണം രണ്ടു മണിക്കൂറിനുള്ളില്‍ താഴ്ന്നു. രാവിലെ ജുവലറികള്‍ തുറന്ന സമയത്ത് പവന്‍ വില 64,080 രുപയിലെത്തിയിരുന്നു. ഇത് സര്‍വകാല റെക്കോഡ് വിലയാണ്. എന്നാല്‍ പിന്നീടാണ് രൂപയുടെ വിനിമയ നിരക്കില്‍ മാറ്റംവന്നത്. ഇതാണ് സ്വര്‍ണവിലയിലും വഴിത്തിരിവായത്.

നിലവില്‍ സ്വര്‍ണവില പവന് 64,080 രൂപയാണ്. രാവിലെ ഇത് 64,480 രൂപ വരെയെത്തിയിരുന്നു. ഇന്ന് രാവിലെ 10ന് സ്വര്‍ണവും വാങ്ങിയവര്‍ക്ക് പവന് 400 രൂപയോളം അധികം കൊടുക്കേണ്ടി വന്നുവെന്ന് ചുരുക്കം. കൂടുതല്‍ സ്വര്‍ണാഭരണം എടുക്കാനെത്തിയ വിവാഹ പാര്‍ട്ടികള്‍ക്ക് വലിയ തുകയുടെ വര്‍ധന ഇതുമൂലം സംഭവിക്കും.

അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെടുത്തിയാണ് സംസ്ഥാനത്തും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസവും സ്വര്‍ണവില പുതുക്കുന്നതാണ് രീതി. ദിവസവും രാവിലെയാണ് ഇത്തരത്തില്‍ വിലയില്‍ മാറ്റം വരുന്നത്. അന്താരാഷ്ട്ര വിലയില്‍ വലിയ മാറ്റമുണ്ടാകുമ്പോഴും രാജ്യത്ത് നികുതി കുറയ്ക്കുന്നത് പോലെയുള്ള സന്ദര്‍ഭങ്ങളിലും സ്വര്‍ണവിലയില്‍ ദിവസത്തില്‍ ഒന്നിലേറെ തവണ മാറ്റം വരുത്താറുണ്ട്.

gold rate gold gold rate latest Gold Rate Today Gold Rate Kerala gold rate hike