സ്വര്‍ണത്തിന്റെ അഹങ്കാരം വെള്ളിയിലേക്കും; വില കുതിച്ചുയര്‍ന്നു

സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് വന്‍ വര്‍ധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 3,000 രൂപ ഉയര്‍ന്ന് 1,48,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 148 രൂപ, 8 ഗ്രാമിന് 1,184 രൂപ, 10 ഗ്രാമിന് 1,480 രൂപ, 100 ഗ്രാമിന് 14,800 രൂപ എന്നിങ്ങനെയാണ് വില നിലവാരം

author-image
Biju
New Update
gold

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും 'തീ പാറുന്നു'. ഇന്ന് പുതിയ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 82,560 രൂപയും, ഗ്രാമിന് 10,320 രൂപയുമാണ് വില. ഇന്ന് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില വര്‍ധിച്ചത്. 

ഈ മാസം തുടര്‍ച്ചയായി ചരിത്രത്തിലെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വില. കേരളത്തിലെ വെള്ളി വിലയില്‍ (ഗലൃമഹമ ടശഹ്‌ലൃ ജൃശരല) ഇന്ന വന്‍ വര്‍ധനയുണ്ട്. കിലോഗ്രാമിന് 3,000 രൂപയാണ് വില ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ ഏകദേശം 89,000 രൂപയാണ് നല്‍കേണ്ടത്. കുറഞ്ഞ പണിക്കൂലി കണക്കാക്കുമ്പോഴാണിത്. 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്കിങ് ചാര്‍ജ്ജ് എന്നിവ ചേരുമ്പോഴാണ് ഈ തുക വരിക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് മേക്കിങ് ചാര്‍ജ്ജ് ഉയരുമെന്നതിനാല്‍ ആനുപാതികമായി വിലയിലും വര്‍ധനയുണ്ടാകും.

രാജ്യാന്തര സ്വര്‍ണ്ണ വിലയിലുണ്ടായ വര്‍ധനയാണ് കേരളത്തിലെ നിരക്കുകളിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 3,692.3 ഡോളര്‍ എന്നതാണ് ഇപ്പോഴത്തെ നിലവാരം.

പോയ വാരം രാജ്യാന്തര വില സര്‍വ്വകാല ഉയരമായ 3,707 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ലാഭമെടുപ്പിനെ തുടര്‍ന്ന് 3,630 ഡോളറിലേക്ക് വില താഴ്‌ന്നെങ്കിലും, കഴിഞ് വാരാന്ത്യത്തില്‍ 3,680 ഡോളറിന് മുകളിലേക്ക് തിരിച്ചു കയറുകയുമുണ്ടായി.

കേരളത്തിലെ വെള്ളി വില

സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് വന്‍ വര്‍ധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 3,000 രൂപ ഉയര്‍ന്ന് 1,48,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 148 രൂപ, 8 ഗ്രാമിന് 1,184 രൂപ, 10 ഗ്രാമിന് 1,480 രൂപ, 100 ഗ്രാമിന് 14,800 രൂപ എന്നിങ്ങനെയാണ് വില നിലവാരം