/kalakaumudi/media/media_files/2025/09/30/gold-2025-09-30-14-00-30.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡ് വിലയില്‍ നിന്നാണ് ഇടിവുണ്ടായിരിക്കുന്നത്. 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 1,02,000 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നര ലക്ഷത്തിന് അടുത്ത് നല്‍കണം.
ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് രാവിലെ പവന്റെ വില 1,03,560 രൂപയായിരുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്. ചൈന സ്വര്‍ണം വാങ്ങി കൂട്ടുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്താന്‍ ഒരു പ്രധാന കാരണമാണ്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.
വില വിവരങ്ങള്‍
ഒരു ഗ്രം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,750 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10,480 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 8165 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 5265 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. വെള്ളിയുടെ വില ?ഗ്രാമിന് 260 രൂപയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
