/kalakaumudi/media/media_files/2025/10/03/gold-2025-10-03-16-08-29.jpg)
കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 10,240 രൂപയും 14 കാരറ്റിന് 20 കുറഞ്ഞ് 7,975 രൂപയുമായി. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയാണ് വില.
ആഗോളവിപണിയില്‍ നേരിയ വര്‍ധന
ആഗോള വിപണിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം വന്‍തോതില്‍ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. ട്രോയ് ഔണ്‍സിന് 22 ഡോളര്‍ കൂടി 4,349.55 ഡോളറാണ് ഇന്നത്തെ സ്‌പോട്ട് ഗോള്‍ഡ് വില. 0.49 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍, ഇന്നലെ രാവിലെ കേരളത്തില്‍ വില നിശ്ചയിക്കുമ്പോള്‍ 4,363.24 ഡോളറായിരുന്നു ട്രോയ് ഔണ്‍സിന് വില. പിന്നീട് വൈകീട്ടോടെയാണ് ഇടിഞ്ഞത്. അതിനാല്‍, ഇന്നത്തെ വീണ്ടെടുപ്പ് കേരളത്തിലെ വിലയില്‍ പ്രതിഫലിക്കില്ല.
ഇന്നലെ ട്രോയ് ഔണ്‍സിന് 170.92 ഡോളര്‍ കുറഞ്ഞിരുന്നു. 3.77 ശതമാനമാണ് ഇടിഞ്ഞത്. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്. 4,361.10 ഡോളറാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
