ചെന്നൈ: ചായ,കാപ്പി എന്നിവയോട് താത്പര്യമില്ലാത്തവരെ ആകര്‍ഷിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേകം ഐസ്‌ക്രീം പാര്‍ലറുകള്‍ തുറക്കുന്നു.പ്രമുഖ ബ്രാന്‍ഡിന്റെ ആദ്യ പാര്‍ലര്‍ പാലക്കാട് സ്റ്റേഷനില്‍ ദക്ഷിണ റെയില്‍വേ ഉടന്‍ തുറക്കും. ഇതിലൂടെ ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാമെന്നും കണക്കുകൂട്ടന്നു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലുംവൈകാതെ ഐസ്‌ക്രീം പാര്‍ലറുകള്‍ തുറക്കും.