/kalakaumudi/media/media_files/2025/09/29/img-20250929-wa0021-2025-09-29-19-27-16.jpg)
കൊല്ലം: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച്, ജില്ലയുടെ ഹൃദയാരോഗ്യം മുൻനിർത്തി ട്രാവൻകൂർ മെഡിസിറ്റിയിലെ ഹൃദയരോഗ വിഭാഗമായ ട്രാവൻകൂർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ട്രാക്കുമായി ചേർന്ന് ബൈക്ക് റാലി, വോക്കത്തോൺ, ജീവൻ രക്ഷാ പരിശീലനം എന്നിവ സംഘടിപ്പിച്ചു.
​ചിന്നക്കട മുതൽ കൊല്ലം ബീച്ച് വരെ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമാണ് വോക്കത്തോൺ നടത്തിയത്. 150-ൽ പരം ആളുകൾ പങ്കെടുത്ത വോക്കത്തോണിന് പിന്തുണയുമായി 50-ൽ പരം വരുന്ന കൊല്ലം ബൈക്ക് റൈഡേഴ്‌സ് ക്ലബ് അംഗങ്ങളും പങ്കാളികളായി. ട്രാവൻകൂർ മെഡിസിറ്റി സെക്രട്ടറി അബ്ദുൽ സലാം പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു.
​തുടർന്ന്, കൊല്ലം ബീച്ചിലെത്തിയ പൊതുജനങ്ങൾക്കായി ട്രാവൻകൂർ മെഡിസിറ്റിയിലെ ഹൃദയരോഗ വിഭാഗത്തിലെയും അത്യാഹിത വിഭാഗത്തിലെയും ഡോക്ടർമാർ ചേർന്ന്, അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ (CPR) പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
​പരിപാടിയിൽ ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ എ സലാം, മാനേജിങ് ഡയറക്ടർ ഡോ. മുസമ്മിൽ എ സലാം, മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, എക്സിക്യൂട്ടീവ് ഡയറക്ടർ അൻസി സലാം താരിഖ് എന്നിവരും സന്നിഹിതരായിരുന്നു.
​കൂടാതെ, സീനിയർ കൺസൾട്ടന്റ് കാർഡിയോതൊറാസിക് സർജൻ ഡോ. സുമിത്രൻ ഗംഗതരൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. അഭിലാഷ് റ്റി. ജി, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ദീപു രാജേന്ദ്രൻ, ഡോ. ഷാഹിദ് ഷംസുദീൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീദാസ് ഗോപാലകൃഷ്ണൻ, അത്യാഹിത വിഭാഗം ഡോക്ടർമാരായ ഡോ. നദീർ സവാദ്, ഡോ. നിശ്വാൻ, ഡോ. നിവേദ്, കൊല്ലം ട്രാക്ക് പ്രസിഡന്റ് രഘുനാഥൻ, സെക്രട്ടറി ഷാനവാസ് എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. പൊതുജനങ്ങളിൽ ഹൃദയാരോഗ്യത്തെക്കുറിച്ചും ജീവൻ രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകാൻ ഈ സംരംഭം ലക്ഷ്യമിട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
