/kalakaumudi/media/media_files/2025/09/26/tik-talk-2025-09-26-16-13-20.jpg)
വാഷിംഗ്ടണ്‍: ഏറെ കാത്തി രിപ്പിനൊടുവില്‍ ടിക് ടോക്കിന്റെ കാര്യത്തില്‍ ട്രംപ് തീരുമാനം കൈക്കൊണ്ടു. യുവജനതയുടെ ഇഷ്ട സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം നടത്താന്‍ ഉപാധികളോടെ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.
അമേരിക്കന്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കന്‍ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാന്‍ കഴിയുന്നതരത്തിലുള്ള കരാറിനാണ് ട്രംപ് അംഗീകാരം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റ്് ജോ ബൈഡനാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക് ടോക്ക് നിരോധനം നേരിടേണ്ടിവരുമെന്നു ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന വന്ന ട്രംപ് ഭരണകൂടം വിവിധങ്ങളായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കാന്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ടിക് ടോക് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ട്രംപ് വ്യക്തമാക്കി. യുവജനങ്ങളുടെ താത്പര്യത്തിന് നിര്‍ണായക പ്രാധാന്യം നല്കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
