സ്‌പെയര്‍പാര്‍ട്ട്‌സ് അതിവേഗ  ഡെലിവറിയുമായി ടിവിഎസ്

ടിവിഎസ് കമ്പനിയുടെ ഓട്ടമോട്ടീവ് ആഫ്റ്റര്‍ മാര്‍ക്കറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ മൈ ടിവിഎസാണ് സ്വിഗ്ഗി ഇന്‍സ്റ്റ മാര്‍ട്ട്, ബ്ലിങ്കിറ്റ് ഡെലിവറികള്‍ക്ക് സമാനമായി സ്‌പെയര്‍പാര്‍ട്‌സ് ക്വിക് ഡെലിവറി സംവിധാനം ഒരുക്കുന്നത്.

author-image
Athira Kalarikkal
Updated On
New Update
tvs

Representational Image

ന്യൂഡല്‍ഹി: എല്ലായിടത്തും അതിവേഗ ഡെലിവെറിയാണ് ട്രന്‍ഡ്. ഇപ്പോഴിതാ ടിവിഎസും അതിവേഗ ഡെലിവെറി സംവിധാനം കൊണ്ടുവരികയാണ്. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് ഇനി അതിവേഗ ഡെലിവറി സംവിധാനത്തിലൂടെ വീട്ടിലെത്തും.

 ടിവിഎസ് കമ്പനിയുടെ ഓട്ടമോട്ടീവ് ആഫ്റ്റര്‍ മാര്‍ക്കറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ മൈ ടിവിഎസാണ് സ്വിഗ്ഗി ഇന്‍സ്റ്റ മാര്‍ട്ട്, ബ്ലിങ്കിറ്റ് ഡെലിവറികള്‍ക്ക് സമാനമായി സ്‌പെയര്‍പാര്‍ട്‌സ് ക്വിക് ഡെലിവറി സംവിധാനം ഒരുക്കുന്നത്.

'മൈ ടിവിഎസ് ഹൈപ്പര്‍മാര്‍ട്ട്' എന്നു പേരിട്ട അപ്പ് ഉടന്‍ ലഭ്യമാക്കുമെന്നും പാര്‍ട്‌സുകളും ലൂബ്രിക്കന്റുകളും മറ്റും 2 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയാണ് ലക്ഷ്യമെന്നും ടിവിഎസ് അറിയിച്ചു. രാജ്യവ്യാപകമായി 22,000 റീട്ടെയ്ലര്‍മാരും 30,000 ഗാരിജുകളുമാണ് ടിവിഎസ് ഇതിനായി സജ്ജമാക്കുന്നത്.

അടുത്ത വര്‍ഷം പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് 200 ഡാര്‍ക്ക് സ്റ്റോറുകളും കമ്പനി തുറക്കും.തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അടുത്ത മാര്‍ച്ചോടെ സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

TVS delivery