ന്യൂഡല്‍ഹി: കോവിഡിന് ശേഷം ആദ്യമായി ഇരുചക്രവാഹന വില്‍പ്പനയില്‍ നഗര പ്രദേശങ്ങളെ മറികടന്ന് ഗ്രാമീണ ഇന്ത്യ. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇരുചക്രവാഹന വില്‍പ്പന 13.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. എന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ മാത്രം ഇക്കാലയളവില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 14.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നഗരപ്രദേശങ്ങളില്‍ 12 ശതമാനം വളര്‍ച്ച മാത്രം നേടിയ സ്ഥാനത്താണ് ഗ്രാമീണ ഇന്ത്യയുടെ കുതിപ്പ്.
ഗ്രാമീണ മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതും ഗ്രാമീണ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടാന്‍ കേന്ദ്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് നേട്ടത്തിന് കാരണമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.