ഇന്ത്യന്‍ ടയര്‍ കയറ്റുമതി 25,000 കോടി കടന്നു, വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം കോടി

,2024- 2025 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ടയര്‍ കയറ്റുമതി 25000 കോടി കവിഞ്ഞതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) അറിയിച്ചു.ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവും 25,000 കോടി രൂപയുടെ കയറ്റുമതിയുമായി ഇന്ത്യന്‍ നിര്‍മ്മാണ മേഖലയില്‍ ഉയര്‍ന്ന കയറ്റുമതി-വരുമാന അനുപാതം കാണിക്കുന്ന അപൂര്‍വ വ്യവസായങ്ങളില്‍ ഒന്നാണ് ടയര്‍ വ്യവസായംമാറിയെന്ന് ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

author-image
Sreekumar N
New Update
arun maman atma rubber photo

atma arun mamman Photograph: (press release)



 


കൊച്ചി, 2024- 2025 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ടയര്‍ കയറ്റുമതി 25000 കോടി കവിഞ്ഞതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) അറിയിച്ചു.ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവും 25,000 കോടി രൂപയുടെ കയറ്റുമതിയുമായി ഇന്ത്യന്‍ നിര്‍മ്മാണ മേഖലയില്‍ ഉയര്‍ന്ന കയറ്റുമതി-വരുമാന അനുപാതം കാണിക്കുന്ന അപൂര്‍വ വ്യവസായങ്ങളില്‍ ഒന്നാണ്  ടയര്‍ വ്യവസായംമാറിയെന്ന് ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.

ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി തുടര്‍ച്ചയായ നിക്ഷേപങ്ങള്‍, ശക്തമായ നിര്‍മ്മാണ പ്രവര്‍ത്തനം, ലക്ഷ്യബോധത്തോടെയുള്ള  ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കയറ്റുമതി വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങള്‍. കോവിഡ്-19 കാലഘട്ടത്തിന് ശേഷം ടയര്‍ വ്യവസായം പ്രതിരോധശേഷിയും വളര്‍ച്ചയും കാണിച്ചിട്ടുള്ളത് ശ്രദ്ധേയമാണെന്നും കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ടയര്‍ നിര്‍മ്മാതാക്കള്‍ ഏകദേശം 27,000 കോടി രൂപ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നും  ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുള്ള അചഞ്ചലമായ വിശ്വാസമാണെന്നും അദ്ിദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടയറുകള്‍ 170ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, പൂര്‍വേഷ്യ  തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമാണ് ഇന്ത്യന്‍ ടയറുകള്‍ക്ക്  ഉള്ളത്.

കയറ്റുമതിമൂല്യത്തില്‍ 17 ശതമാനത്തോടെ അമേരിക്കയാണ്  ഇന്ത്യയുടെ ഏറ്റവും വലിയ ടയര്‍ കയറ്റുമതി കേന്ദ്രം. ജര്‍മനി (6%), ബ്രസീല്‍ (5%), യുഎഇ (4%), ഫ്രാന്‍സ് (4%) എന്നിങ്ങനെയാണ് പ്രധാന വിപണി.വിഭാഗം അടിസ്ഥാനമാക്കിയാല്‍, ഫാം/കൃഷി ഉപയോഗ ടയറുകളും ഓഫ്-ദ-റോഡ് ടയറുകളും കയറ്റുമതി മൂല്യത്തില്‍ ഏകദേശം 60 ശതമാനം പങ്ക് വഹിക്കുന്നു.

യുഎസിലെ ടാരിഫുകളെ കുറിച്ച് വ്യവസായം അതീവ ശ്രദ്ധയോടെയാണ് സമീപിക്കുന്നതെന്നും ന്യായമായ വ്യാപാരശീലങ്ങള്‍ക്കും എല്ലാ കമ്പനികള്‍ക്കും തുല്യമായ വിപണി  ഉറപ്പാക്കുന്ന സാഹചര്യങ്ങള്‍ക്കും ആത്മ ശക്തമായി പിന്തുണ നല്‍കുന്നുവെന്നും അരുണ്‍ മാമ്മന്‍ പറഞ്ഞു. അതേസമയം, കയറ്റുമതി വിപണികള്‍ വൈവിധ്യമാര്‍ന്നതാക്കുന്നതിനും സ്ഥിരമായ വളര്‍ച്ച നിലനിര്‍ത്തുന്നതിനും ഇന്ത്യന്‍ ടയര്‍ വ്യവസായം പ്രതിജ്ഞാബദ്ധമാണ്, അരുണ്‍ മാമ്മന്‍ കൂട്ടിച്ചേര്‍ത്തു.


2030-ഓടെ 20 ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ ആവശ്യമായി വരും. സുസ്ഥിരമായ സ്വാഭാവിക റബറിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ നിലനില്‍പ്. ലോകവ്യാപകമായി സിന്തറ്റിക് റബ്ബര്‍ ടയര്‍ ഉപയോഗം  60% ആണെങ്കിലും, ഇന്ത്യയില്‍ ഉപയോഗിക്കുന്നത്  60%വും  സ്വാഭാവിക റബ്ബറാണ്.
ഇന്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ് (ഐ ആര്‍ എസ് ജി) റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020 മുതല്‍ 2024 വരെ, സ്വാഭാവിക   റബ്ബര്‍ ഉപയോഗ, ഉത്പാദക രാജ്യങ്ങളില്‍, ഇന്ത്യ 6.15%  വാര്‍ഷിക സംയുക്ത വളര്‍ച്ച നിരക്ക് നേടിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ആവശ്യകത നേരിടാന്‍ ആഭ്യന്തര സ്വാഭാവിക റബര്‍ ഉത്പാദനം വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്നും അരുണ്‍ മാമ്മന്‍ ചൂണ്ടിക്കാട്ടി.ആത്മ ഡയറക്ടര്‍ ജനറല്‍ രാജീവ് ബുധ് രാജ, ഇന്റോഡ് പ്രോജക്റ്റ് ചെയര്‍മാന്‍ മോഹന്‍ കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.