ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് അന്താരാഷ്ട്ര കരാർ

നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽസൺ എ.എസ്.എ.യിൽ നിന്ന്‌ എട്ട് 6,300 ടി.ഡി.ഡബ്ല്യു. ഡ്രൈ കാർഗോ വെസലുകൾ നിർമിച്ചുനൽകാനുള്ള കരാറുമാണ് കമ്പനിക്ക് ലഭിച്ചത്.

author-image
anumol ps
New Update
udupi cochin shipyard

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: കൊച്ചി കപ്പൽശാലയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് അന്താരാഷ്ട്ര കരാർ. നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽസൺ എ.എസ്.എ.യിൽ നിന്ന്‌ എട്ട് 6,300 ടി.ഡി.ഡബ്ല്യു. ഡ്രൈ കാർഗോ വെസലുകൾ നിർമിച്ചുനൽകാനുള്ള കരാറുമാണ് കമ്പനിക്ക് ലഭിച്ചത്. ആറ് 3,800 ടി.ഡി.ഡബ്ല്യു. ഡ്രൈ കാർഗോയുടെ രൂപകല്പനയ്ക്കും നിർമാണത്തിനുമായി 2023 ജൂണിൽ ലഭിച്ച കരാറിന്റെ തുടർ നടപടിയായിട്ടാണ് പുതിയ കരാർ ലഭിച്ചിരിക്കുന്നത്. നിലവിൽ ഈ കപ്പലുകളുടെ നിർമാണം കർണാടകയിലെ ഉഡുപ്പിയിലുള്ള യാർഡിൽ പുരോഗമിക്കുകയാണ്.

2024 സെപ്റ്റംബർ 19-നകം ഔപചാരികമായി കരാറിൽ ഒപ്പുവയ്ക്കും. സമാനതരത്തിലുള്ള 4 കപ്പലുകൾ നിർമിക്കുന്നതിനുള്ള തുടർ കരാറിനുള്ള വ്യവസ്ഥയും നിലവിലെ കരാറിലുണ്ട്. എട്ട് കപ്പലുകൾക്കായുള്ള പദ്ധതിച്ചെലവ് ഏതാണ്ട് 1,100 കോടി രൂപയാണ്. 2028 സെപ്റ്റംബറിനകം നിർമാണം പൂർത്തിയായി കപ്പൽ കൈമാറും.

 

udupi cochin shipyard