പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷദ്വീപിലെ ആദ്യ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. അഗത്തി ദ്വീപിലാണ് ശാഖ ആരംഭിച്ചത്.
ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എ. മണിമേഖല ശാഖ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സോണല്‍ ഹെഡ് രേണു നായര്‍, അഗത്തി-ബംഗാരം ദ്വീപുകളുടെ ചുമതലവഹിക്കുന്ന ഡെപ്യൂട്ടി കളക്ടറും സി.ഇ.ഒ.യുമായ ഹര്‍ഷിത് സൈനി, യൂണിയന്‍ ബാങ്കിന്റെ എറണാകുളം റീജണല്‍ മാനേജര്‍ ടി.എസ്. ശ്യാംസുന്ദര്‍, ശാഖാ മാനേജര്‍ ജൂലൈസ് ജലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എല്ലാവിധ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കി ദ്വീപിന്റെ വികസനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.