/kalakaumudi/media/media_files/2026/01/03/mining-2026-01-03-08-03-26.jpg)
ന്യൂഡല്‍ഹി: ലേലത്തിന് ശേഷം പുതിയ ധാതുഖനികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനികള്‍ക്ക് അനുവദിക്കാവുന്ന പരമാവധി സമയം 2 വര്‍ഷമായി കുറയ്ക്കുന്നു. 1957ലെ മൈന്‍സ് ആന്റ് മിനറല്‍സ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളില്‍ നിന്ന് ഇക്കാര്യങ്ങളില്‍ അഭിപ്രായം തേടിയിട്ടുണ്ട്. ഒരുവര്‍ഷം നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമാണ് ഇല്ലാതാകുന്നത്. ഇതോടെ മൂന്നുവര്‍ഷമായിരുന്ന കാലാവധി രണ്ട് വര്‍ഷമായി കുറയും.
രണ്ട് വര്‍ഷത്തിനുള്ളി പ്രവര്‍ത്തനം തുടരാനായില്ലെങ്കില്‍ പാട്ടക്കരാര്‍ അസാധുവാകുന്നതാണ് പുതിയനിയമം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
