പാരീസിലെ ഫ്‌ളാഗ്ഷിപ് സ്റ്റോറില്‍ ഇനി യുപിഐ സേവനവും

ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാരീസ് അനുഭവങ്ങള്‍ കൂടുതല്‍ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇനി എളുപ്പമാകും.

author-image
anumol ps
New Update
upi 1

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00മുംബൈ: പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറില്‍ യുപിഐ സേവനം ആരംഭിച്ചു. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ഫ്രാന്‍സിലെ ഇ-കോമേഴ്‌സ് സുരക്ഷാ, പ്രോക്‌സിമിറ്റി പെയ്‌മെന്റ് രംഗത്തെ മുന്‍നിരക്കാരായ ലൈറയുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് യുപിഐ സേവനം ആരംഭിച്ചത്. 

ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാരീസ് അനുഭവങ്ങള്‍ കൂടുതല്‍ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇനി എളുപ്പമാകും.  ഈഫല്‍ ടവറിലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള യുപിഐ അവതരണമാണ്. ഇന്ത്യന്‍ അമ്പാസിഡര്‍ ജാവേദ് അഷ്‌റഫിന്റെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ പ്രഖ്യാപനം നടത്തിയത്.

 

upi payments