യുപിഐ ലൈറ്റില്‍ ഒരിടപാടില്‍  ഇനി 1,000 രൂപ അയയ്ക്കാം

'യുപിഐ ലൈറ്റ്' വോലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള 'ട്രാന്‍സ്ഫര്‍ ഔട്ട്' സൗകര്യം ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ എന്‍പിസിഐ (നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യുപിഐ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

author-image
Athira Kalarikkal
New Update
upi

Representational Image

ന്യൂഡല്‍ഹി: 'യുപിഐ ലൈറ്റ്' വോലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള 'ട്രാന്‍സ്ഫര്‍ ഔട്ട്' സൗകര്യം ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ എന്‍പിസിഐ (നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യുപിഐ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. 6 മാസമായി ഉപയോഗിക്കാത്ത യുപിഐ ലൈറ്റ് വോലറ്റിലെ ബാലന്‍സ് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് തിരിച്ചയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പിന്‍ നമ്പര്‍ നല്‍കാതെ അതിവേഗം പണമിടപാട് നടത്താന്‍ കഴിയുന്ന വോലറ്റ് സംവിധാനമാണ് 'യുപിഐ ലൈറ്റ്'. ഈ വോലറ്റിലേക്ക് ഇടുന്ന തുക തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാന്‍ സൗകര്യമില്ല. യുപിഐ ലൈറ്റ് വോലറ്റ് ഡിസേബിള്‍ ചെയ്താല്‍ മാത്രമേ പണം നിലവില്‍ തിരിച്ചുപോകൂ. വോലറ്റ് ഡിസേബിള്‍ ചെയ്യാതെ തന്നെ പണം തിരിച്ചെടുക്കാനുള്ള സംവിധാനമാണ് 'ട്രാന്‍സ്ഫര്‍ ഔട്ട്'.'യുപിഐ ലൈറ്റ്' വഴി ഒരിടപാടില്‍ 1,000 രൂപ അയയ്ക്കാനുള്ള സൗകര്യം ജൂണ്‍ 30നു മുന്‍പ് ലഭ്യമാകും. നിലവില്‍ ഇത് 500 രൂപയാണ്. നിലവില്‍ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റില്‍ സൂക്ഷിക്കാം. ഇത് 5,000 രൂപയായും ഉയരും.അധികസുരക്ഷയ്ക്കു വേണ്ടി, യുപിഐ ലൈറ്റ് ആപ്പുകള്‍ തുറക്കുമ്പോള്‍ പാറ്റേണ്‍/പാസ്‌വേഡ്/ബയോമെട്രിക് ലോക്ക് നിര്‍ബന്ധമാക്കി.

 

business upi light