ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി വി. സതീഷ് കുമാര്‍ ചുമതലയേറ്റു. 2021 ഒക്ടോബര്‍ മുതല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന സതീഷ് കുമാര്‍ ഇതിനുപുറമെ ചെയര്‍മാന്റെ അധിക ചുമതലയും വഹിക്കും.
35 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം ഇന്ത്യന്‍ ഓയിലിന്റെയും മലേഷ്യയിലെ പെട്രോണാസിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ പെട്രോണാസ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും ഇന്ത്യന്‍ ഓയില്‍ മൗറീഷ്യസ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്ലോവേനിയയിലെ ലുബ്ലിയാന സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ മെക്കാനിക്കല്‍ എന്‍ജിനീയറാണ് സതീഷ് കുമാര്‍.