ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി സ്പീഡ് വന്ദേഭാരത് എക്‌സ്പ്രസിനെയാണ് ഹൈസ്പീഡ് ആക്കാന്‍ ഒരുങ്ങുന്നു. അധികം വൈകാതെ ഇവ ട്രാക്കിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പുതുതായി നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളിലോ നിലവിലെ റെയില്‍വേ ശൃംഖലയിലോ ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയും (ഐ.സി.എഫ്), ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബി.ഇ.എം.എല്‍) ചേര്‍ന്ന് ഇതിന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ പരമാവധി 280-300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ നിലവിലെ വന്ദേഭാരത് എക്പ്രസ് ട്രെയിനുകള്‍ക്ക് സാധിക്കും. ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ബുള്ളറ്റ് ട്രെയിന്റെ പകുതി വിലയില്‍ തദ്ദേശീയമായി നിര്‍മിക്കാനാകുമെന്നതാണ് പ്രത്യേകത.