ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ വാട്ടര്‍ ടാക്‌സി വാരണാസിയില്‍ തുടങ്ങി

വിദാസ് ഘട്ടിനും നമോ ഘട്ടിനും ഇടയില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തും. പിന്നീട് അസി ഘട്ടിലേക്കും മാര്‍ക്കണ്ഡേയ ധാമിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ട്

author-image
Biju
New Update
water

വാരാണസി: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജന്‍ പവര്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് വാരണാസിയില്‍ ആരംഭിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്നലെ നമോ ഘട്ടില്‍ നിന്ന് സര്‍വീസ് ഉദ്ഘാടനം ചെയ്തു. രവിദാസ് ഘട്ടിനും നമോ ഘട്ടിനും ഇടയില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തും. പിന്നീട് അസി ഘട്ടിലേക്കും മാര്‍ക്കണ്ഡേയ ധാമിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ട്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിച്ച ഈ വാട്ടര്‍ ടാക്‌സിയില്‍ വെജിറ്റേറിയന്‍ ലഘുഭക്ഷണങ്ങള്‍, സിസിടിവി നിരീക്ഷണം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബയോ-ടോയ്ലറ്റുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 78 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്, കൂടാതെ 50 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു ഹൈബ്രിഡ് ഇലക്ട്രിക്-ഹൈഡ്രജന്‍ എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടില്‍ ശബ്ദമലിനീകരണം എല്ലെന്നുള്ളതാണ് വലിയ പ്രത്യേകത.