കുതിച്ചു ഉയർന്നു രാജ്യത്തെ വാഹന വിൽപ്പന

ജിഎസ്ടി നിരക്കിളവും ഉത്സവകാല ആനുകൂല്യങ്ങളും കൂടി ചേർന്നപ്പോൾ രാജ്യത്തെ വാഹന വിൽപ്പനയിൽ വൻ കുതിച്ചു ചാട്ടം. ഉത്സവകാലം കഴിഞ്ഞിട്ടും ഡിമാൻഡ് ഉയർച്ചയിൽ  തന്നെ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

author-image
Devina
New Update
vahanam

കൊച്ചി: ജിഎസ്ടി നിരക്കിളവും ഉത്സവകാല ആനുകൂല്യങ്ങളും കൂടി ചേർന്നപ്പോൾ രാജ്യത്തെ വാഹന വിൽപ്പനയിൽ വൻ കുതിച്ചു ചാട്ടം. ഉത്സവകാലം കഴിഞ്ഞിട്ടും ഡിമാൻഡ് ഉയർച്ചയിൽ  തന്നെ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മാരുതിസുസുക്കി ഇന്ത്യ ഇതുവരെയുള്ള നവംബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ച വിൽപനയാണ് കൈവരിച്ചിരിക്കുന്നത്.


കയറ്റുമതി കൂടി ചേർക്കുമ്പോൾ ആകെ വിൽപ്പന 2.29 ലക്ഷം യൂണിറ്റുകൾ ,കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർധനയും  റീട്ടെയ്ൽ വിൽപ്പനയിൽ 31 ശതമാനം വളർച്ചയുണ്ടായി.

എസ്പ്രസോ ഓൾട്ടോ, സെലീറിയോ, വാഗൺആർ തുടങ്ങിയ ചെറുകാറുകളുടെ വിഭാഗത്തിൽ 37 ശതമാനാണ് വളർച്ച. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് 56,436 വാഹനങ്ങളാണ് നവംബറിൽ വിൽപ്പന നടത്തിയത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത് .

56,336 വാഹനങ്ങൾ നവംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിറ്റു. നേട്ടം 22 ശതമാനം. ഹ്യൂണ്ടായ് മോട്ടർ ഇന്ത്യയുടെ ആകെ വിൽപ്പന 50,340 യൂണിറ്റുകളാണ്. 4 ശതമാനമാണ് വർധന.

 ടൊയോട്ട കിർലോസ്‌കർ മോട്ടർ വിൽപ്പനയിൽ 28ശതമാനം വളർച്ച കൈവരിച്ചു.

കഴിഞ്ഞ മാസം 33,752 വാഹനങ്ങൾ വിറ്റു. കിയ ഇന്ത്യയുടെ നേട്ടം 24 ശതമാനം 25,489 വാഹനങ്ങൾ ഇക്കാലയളവിൽ വിറ്റഴിച്ചു.


റെനോ ഇന്ത്യയുടെ ആകെ വിൽപ്പനയിൽ നവംബറിൽ 30 ശതമാനം വർധനയുണ്ടായി. 3,662 യൂണിറ്റുകളാണ് വിറ്റത്.

സ്‌കോഡ ഓട്ടോ ഇന്ത്യ വിൽപ്പനയിൽ 90 ശതമാനം, നേട്ടം കൈവരിച്ചു. 5,491 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ആകെ വിൽപ്പനയിൽ 53 ശതമാനം വർധന രേഖപ്പെടുത്തി. 

ഇരുചക്ര വാഹനവിഭാഗത്തിൽ ഹോണ്ട മോട്ടർ സൈക്കിൾസ് ആൻഡ് സ്‌കൂട്ടർ ഇന്ത്യ 5,91136 യൂണിറ്റുകളാണ് നവംബറിൽ വിറ്റത്. 25 ശതമാനം  വർധന.

buറോയൽ എൻഫീൽഡിന് നവംബറിലെ വിൽപ്പനയിൽ 22 ശതമാനം വർധനയുണ്ട്. 1,00,670 യൂണിറ്റുകൾ വിറ്റഴിച്ചു.

 അതേസയം ബജാജ് ഓട്ടോയുടെ വിൽപ്പനയിൽ ഒരു ശതമാനം ഇടിവുണ്ടായി.
സുസുക്കി മോട്ടർ സൈക്കിൾ ഇന്ത്യ 1,22,300 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റു. 30 ശതമാനം വർധന.

ഹീറോ മോട്ടർ കോർപ് വിൽപ്പനയിൽ 31ശതമാനം വർധന രേഖപ്പെടുത്തി 6,04,490 യൂണിറ്റുകളാണ് ആകെ വിൽപ്പന.