ഇൻസ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങൾ കൈമാറി ആസ്റ്റർ മിംസ്

ഇന്ത്യയിൽ ഉടനീളം ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെ 54 സൗജന്യ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുണ്ടെന്നും, അതിൽ 17 എണ്ണം കേരളത്തിൽ മാത്രം പ്രവർത്തിക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

author-image
Shibu koottumvaathukkal
New Update
IMG-20250803-WA0013

കോഴിക്കോട്: ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന് രണ്ട് വാഹനങ്ങൾ കൈമാറി. വിവിധ തരം രോഗങ്ങൾ കൊണ്ടും മറ്റും കിടപ്പിലായവരുടെയും, അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിചരണത്തിനും ആവശ്യമായ ഹോം കെയർ വാഹനങ്ങളാണ്  

മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള കൈമാറിയത്. വേദന അനുഭവിക്കുന്നവൻ്റെ മാനസികാവസ്ഥ നേരത്തെ തിരിച്ചറിയുകയും കുറ്റമറ്റ ചികിത്സയിലൂടെയും മറ്റും അവർക്ക് ആശ്വാസം നൽകുന്നതിലൂടെ ആസ്റ്റർ മിംസ് സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീധരൻ പിള്ള പറഞ്ഞു. മിംസിലെ മുഴുവൻ തൊഴിലാളികളുടെയും വാർഷിക ശമ്പള വിഹതത്തിനെ ഒരു ഭാഗം പാലിയേറ്റീവ് കെയറിന് നൽകുന്ന "ട്രാക്‌സ് വീ ലൈവ്" പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണന അറിയിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വിഹിതവും ഈ പദ്ധതിയിലേക്ക് കൈമാറി.

aster-mims-calicut_2
Representational Image

രോഗികളുടെ രോഗ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും അവരെ തിരിച്ച് ഉന്നത ജീവിത നിലവാരത്തിലേക്കെ ത്തിക്കുവാനും, കൂടാതെ ചികിത്സിക്കാൻ കഴിയാത്തതും ദീർഘകാലമായി കിടപ്പിലായതുമായ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുംനിരന്തര പരിചരണം ആവശ്യമാണ്. ആസ്റ്റർ മിംസ് കൈമാറിയ ഈ വാഹനങ്ങൾ അത്തരം രോഗികളുടെ പരിചരണത്തിന് കൂടുതൽ ശക്തി പകരുമെന്നും, ഇനി മുന്നോട്ടും ഇതുപോലുള്ള സാമുഹിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ആസ്റ്റർ മിംസിനൊപ്പം ഉണ്ടാവുമെന്നും WHO കൊളാബറേറ്റിംഗ് സെന്റർ ഫോർ പാലിയേറ്റീവ് ആൻഡ് ലോംഗ് ടേം കെയർ ഡയറക്ടർ ഡോ.സുരേഷ് കുമാർ പറഞ്ഞു. 

  ഇന്ത്യക്ക് അകത്തും പുറത്തുമായി കോടി കണക്കിന് രൂപയുടെ സ്വാന്തന പ്രവർത്തനങ്ങൾ ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെ സഹകരണത്തോടെ വിവിധ മേഖലയിലുള്ളവർക്ക് ലഭ്യമാക്കുന്നുണ്ടെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. മെഡിക്കൽ സഹായം ലഭ്യമല്ലാത്ത ഗ്രാമ പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇന്ത്യയിൽ ഉടനീളം ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെ 54 സൗജന്യ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുണ്ടെന്നും, അതിൽ 17 എണ്ണം കേരളത്തിൽ മാത്രം പ്രവർത്തിക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ കോഴിക്കോട് മിംസ് സി എം എസ് ഡോ.അബ്രഹാം മാമൻ, ഐപിഎം മെഡിക്കൽ ഡയറക്ടർ ഡോ.എൻ.എം. മുജീബ് റഹ്മാൻ,

 നാരായണ മൂസത്(ചെയർമാൻ, പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി, കോഴിക്കോട്), ശ്രീകുമാർ(സെക്രട്ടറി, പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി, കോഴിക്കോട്) തുടങ്ങിയവർ പങ്കെടുത്തു.

aster mims aster mims calicut