തിരുവനന്തപുരം; സ്വകാര്യ ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ (വി ഐ) രണ്ട് മാസത്തിനുള്ളില്‍ കേരളതത്തില്‍ തുടങ്ങും. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ 5ജി സേവനം ലഭ്യമാക്കി കഴിഞ്ഞെന്നും ഈ മാസം അവസാനമോ അടുത്തമാസമോ ഔദ്യോഗികമായി സേവനം കേരളമെമ്പാടും ആരംഭിക്കുമെന്നും വിഐ അറിയിച്ചു.
5ജി സേവനം ലഭ്യമാക്കാനുള്ള നിയമാനുസൃത നടപടികള്‍ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും വോഡഫോണ്‍ ഐഡിയ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ കാക്കനാട്, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളിലായിരുന്നു കമ്പനിയുടെ ആദ്യഘട്ട 5ജി പരീക്ഷണം. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും രാജ്യവ്യാപകമായി 5ജി ലഭ്യമാക്കിത്തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി.
ബിഎസ്എന്‍എല്ലും 5ജിയിലേക്ക് അതിവേഗം കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കി. ബിഎസ്എന്‍എല്ലിന്റെ ആദ്യ ഘട്ട പരീക്ഷണം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായാണ് നടത്തിയത്. ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബിഎസ് എന്‍എല്‍ 5ജിയിലേക്ക് മാറുന്നത്. ഈയിടെയായി ബിഎസ്എല്‍എല്ലിന് വമ്പന്‍ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്.
മറ്റുള്ള സ്വകാര്യ ടെലിഫോണ്‍ കമ്പനി റീച്ചാര്‍ജ് പ്ലാനുകളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ അതില്‍ നിന്ന് മാറി നിന്നത് ബിഎസ്എന്‍എല്‍ മാത്രമാണ്. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ബിഎസ്എന്‍എല്ലിലേക്ക് മാറുന്നത്. ഈ അവസരം മുതലാക്കി മിതമായ നിരക്കില്‍ പുതിയ റീച്ചാര്‍ജ് പ്ലാനുകളും ബിഎസ്എന്‍എല്‍ ഇറക്കിയിരുന്നു.